ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം ഇന്ത്യയിലെ ഏകദേശം 22% സ്ത്രീകളും ഉയര്‍ന്ന പ്രസവ പരിചരണ ചെലവുകള്‍ ആണ് നേരിടുന്നത്.
മെഡിക്കല്‍ ചെലവുകള്‍ കുതിച്ചുയരുന്നത് ഗുണനിലവാരമുള്ള പ്രസവ പരിചരണം കൂടുതല്‍ ചെലവേറിയതാക്കുന്നു. ഈ സാഹചര്യത്തില്‍, പ്രസവ ആരോഗ്യ ഇന്‍ഷുറന്‍സ് ഏറെ പ്രധാനമാണ്.
എന്താണ് പ്രസവ ആരോഗ്യ ഇന്‍ഷുറന്‍സ് ?

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രസവം, പ്രസവത്തിനു മുമ്പും ശേഷവുമുള്ള പരിചരണം, നവജാത ശിശു പരിചരണം എന്നിവയുമായി ബന്ധപ്പെട്ട ചെലവുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രത്യേക ആരോഗ്യ പോളിസിയാണ് മെറ്റേണിറ്റി ഹെല്‍ത്ത് ഇന്‍ഷുറന്‍സ്.
സാധാരണ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ നിന്ന് വ്യത്യസ്തമായി, പ്രസവവുമായി ബന്ധപ്പെട്ട സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനാണ് മെറ്റേണിറ്റി ഇന്‍ഷുറന്‍സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് .സാധാരണയായി, ഇത് ഫാമിലി ഫ്ലോട്ടര്‍ പ്ലാനുകളില്‍ ഒരു ആഡ്-ഓണ്‍ ആയാണ് നല്‍കുന്നത്. ഗര്‍ഭകാലത്തെ സങ്കീര്‍ണതകളും ഇന്‍ഷുറന്‍സ് കവര്‍ ചെയ്യുന്നു.
മെറ്റേണിറ്റി ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്‍റെ പ്രധാന സവിശേഷതകളും ആനുകൂല്യങ്ങളും
1. പ്രസവ ചെലവുകള്‍: സാധാരണ പ്രസവങ്ങളും സിസേറിയനും ഉള്‍ക്കൊള്ളുന്നു
2. പ്രസവത്തിനു മുമ്പും ശേഷവുമുള്ള പരിചരണം: ഗര്‍ഭകാലത്ത് ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷനുകള്‍, അള്‍ട്രാസൗണ്ട് സ്കാനുകള്‍, മരുന്നുകള്‍, പ്രസവത്തിനു ശേഷമുള്ള തുടര്‍ സന്ദര്‍ശനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
3. നവജാതശിശു കവറേജ്: പല പോളിസികളും നവജാതശിശുക്കള്‍ക്ക് ഒരു നിശ്ചിത കാലയളവിലേക്ക് കവറേജ് നല്‍കുന്നു, വാക്സിനേഷനുകളും മെഡിക്കല്‍ ചികിത്സകളും ഇതില്‍ ഉള്‍പ്പെടുന്നു.
4. ആംബുലന്‍സ് ചാര്‍ജുകള്‍: ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളില്‍ ആവശ്യമായ അടിയന്തര ആംബുലന്‍സ് സേവനങ്ങള്‍ ഉള്‍ക്കൊള്ളുന്നു.
5. ക്യാഷ്ലെസ് ഹോസ്പിറ്റലൈസേഷന്‍: നെറ്റ് വര്‍ക്കിലുള്ള ആശുപത്രികള്‍ ക്യാഷ്ലെസ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
6. നികുതി ആനുകൂല്യങ്ങള്‍: പ്രസവ പരിരക്ഷയ്ക്കായി അടച്ച പ്രീമിയങ്ങള്‍ക്ക് ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80ഡി പ്രകാരം നികുതി കിഴിവുകള്‍ ലഭിക്കും
7. ഗര്‍ഭകാല സങ്കീര്‍ണതകള്‍ക്കുള്ള കവറേജ്: ചില പോളിസികളില്‍ എക്ടോപിക് ഗര്‍ഭം, ഗര്‍ഭകാല പ്രമേഹം തുടങ്ങിയ സങ്കീര്‍ണതകള്‍ക്കുള്ള കവറേജ് ഉള്‍പ്പെടുന്നു.
പ്രസവ ആനുകൂല്യങ്ങളുള്ള ഇന്‍ഷുറന്‍സ് എടുക്കേണ്ടതിന്‍റെ പ്രാധാന്യം
സ്വകാര്യ ആശുപത്രികളിലെ പ്രസവ ചെലവുകള്‍ 50,000 മുതല്‍ 2 ലക്ഷം രൂപ വരെയോ അതില്‍ കൂടുതലോ ആകാം. പ്രസവ ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഈ ചെലവുകള്‍ നിങ്ങളുടെ സമ്പാദ്യത്തെ സാരമായി ബാധിക്കും. പ്രസവ മെഡിക്കല്‍ ഇന്‍ഷുറന്‍സ് നേരത്തെ എടുക്കുന്നത് വഴി ഇന്‍ഷുറന്‍സ് കമ്പനികള്‍ നിഷ്കര്‍ഷിക്കു്ന്ന 2 മുതല്‍ 4 വര്‍ഷം വരെ നീളുന്ന വെയിറ്റിംഗ് പിരീഡിനെ മറികടക്കാം. സമഗ്രമായ പ്രസവ പരിരക്ഷ ഉണ്ടായിരിക്കുന്നത് മികച്ച ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കും.
പ്രസവകാല ആരോഗ്യ ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുന്നവയും അല്ലാത്തവയും
ഉള്‍പ്പെടുന്നവ
* ആശുപത്രി ചെലവുകള്‍: മുറി വാടക, ഡോക്ടറുടെ ഫീസ്, , മരുന്നുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു.
* പ്രസവ ചെലവുകള്‍: സാധാരണ പ്രസവങ്ങള്‍ക്കും സിസേറിയനും ഉള്ള ചെലവുകള്‍ ഉള്‍പ്പെടുന്നു.
* പ്രസവത്തിനു മുമ്പും പ്രസവത്തിനു ശേഷമുള്ള പരിചരണം: കണ്‍സള്‍ട്ടേഷനുകള്‍, ഡയഗ്നോസ്റ്റിക് പരിശോധനകള്‍, തുടര്‍നടപടികള്‍.
* നവജാതശിശു പരിരക്ഷ: പരിമിതമായ കാലയളവിലേക്കുള്ള വാക്സിനേഷനും മെഡിക്കല്‍ ചെലവുകളും.
ഒഴിവാക്കലുകള്‍:
* ഫെര്‍ട്ടിലിറ്റി ചികിത്സകള്‍: ഐവിഎഫ് അല്ലെങ്കില്‍ മറ്റ് ഫെര്‍ട്ടിലിറ്റി ചികിത്സകള്‍ക്കുള്ള ചെലവുകള്‍ക്ക് പരിരക്ഷ ലഭിക്കില്ല
* ജന്മനായുള്ള രോഗങ്ങള്‍: ചില പോളിസികള്‍ നവജാതശിശുവിന്‍റെ ജന്മനായുള്ള അവസ്ഥകള്‍ക്കുള്ള കവറേജ് ഒഴിവാക്കുന്നു.
* കാത്തിരിപ്പ് കാലയളവ്: കാത്തിരിപ്പ് കാലയളവില്‍ ക്ലെയിമുകള്‍ ഉന്നയിക്കാന്‍ കഴിയില്ല, ഇത് സാധാരണയായി 24 മുതല്‍ 48 മാസം വരെയാണ്.