
എറണാകുളം : കെ ജെ ഷൈൻ നൽകിയ അപകീർത്തി കേസിൽ പൊലീസിന് വിവരങ്ങൾ കൈമാറി മെറ്റ. 5 ലിങ്കുകളുടെ വിവരങ്ങളാണ് കൈമാറിയത്. നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുന്നുവെന്ന് പൊലീസ് അറിയിച്ചു.
സിപിഐഎം നേതാവായ കെ ജെ ഷൈൻ നൽകിയ സൈബർ അധിക്ഷേപ പരാതിയുമായി ബന്ധപ്പെട്ട് 13 ലിങ്കുകളാണ് പൊലീസ് മെറ്റയ്ക്ക് കൈമാറിയത്. ഇതിൽ 5 ലിങ്കുകളുടെ വിവരങ്ങൾ മെറ്റ അന്വേഷണ സംഘത്തിന് നൽകി. മെറ്റ നൽകിയ വിവരങ്ങൾ പരിശോധിച്ച് കൂടുതൽ പേരെ ചോദ്യം ചെയ്ത് പ്രതി ചേർക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. രണ്ടാം പ്രതി കെ എം ഷാജഹാൻ മൂന്നാം പ്രതി യാസിർ എന്നിവരുടെ കേസുമായി ബന്ധപ്പെട്ട ലിങ്കുകളുടെ വിവരങ്ങൾ മെറ്റയിൽ നിന്നും പോലീസിന് ലഭിക്കാൻ ഉണ്ട്.
വിവരങ്ങൾ ലഭിച്ചതിന് ശേഷമായിരിക്കും മറ്റ് നടപടികളിലേക്ക് കടക്കുക. ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് കാണിച്ച് യാസിറിന് അന്വേഷണ സംഘം വീണ്ടും നോട്ടീസ് നൽകിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസിൽ ഒന്നാം പ്രതി ഗോപാലകൃഷ്ണൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് അന്വേഷണ സംഘം കോടതിയിൽ നൽകിയ റിപ്പോർട്ട് അവധിയ്ക്ക് ശേഷം കോടതി പരിഗണിക്കും.