മോദിയെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ കൂട്ടത്തോടെ നീക്കം ചെയ്ത് മെറ്റ; നടപടി ഐടി മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരം; ഒളിച്ചോട്ടമെന്ന് ഉപഭോക്താക്കളുടെ വിമർശനം

Spread the love

ഡല്‍ഹി: മോദി സർക്കാരിനെതിരെയുള്ള വിമർശനത്തില്‍ അസഹിഷ്ണുത.

video
play-sharp-fill

മോദിയെ വിമർശിക്കുന്ന പോസ്റ്റുകള്‍ കൂട്ടത്തോടെ മെറ്റ നീക്കം ചെയ്തു.
ഐടി മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരമാണ് നടപടി.

2024 മാർച്ച്‌ മുതല്‍ 2025 ജൂണ്‍ വരെ 1400 പോസ്റ്റുകളാണ് മെറ്റ നീക്കം ചെയ്തത്. മുന്നറിയിപ്പില്ലാതെ പോസ്റ്റുകള്‍ തടയുന്നത് ഒളിച്ചോട്ടമെന്നാണ് ഉപഭോക്താക്കളുടെ വിമർശനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്ര സർക്കാൻ നയങ്ങളെ വിമർശിക്കുന്ന സാമൂഹ്യ മാധ്യമ ഉള്ളടക്കങ്ങള്‍ക്ക് തടയിടാനാണ് പുതിയ നീക്കം. യുജിസി ചട്ടങ്ങളിലെ കേന്ദ്ര നിലപാടില്‍ പ്രതിഷേധം വ്യാപകമായതോടെ പ്രധാനമന്ത്രിയെ വിമർശിക്കുന്ന സമൂഹമാധ്യമ പോസ്റ്റുകള്‍ക്ക് കേന്ദ്ര ഐ ടി മന്ത്രാലയം പൂട്ടിട്ടു.

മന്ത്രാലത്തിന്‍റെ നിർദേശത്തിന് പിന്നാലെ ഇൻസ്റ്റാഗ്രാം, എക്സ്സ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങള്‍ പോസ്റ്റുകള്‍ നീക്കം ചെയ്തു.