
ഫേസ്ബുക് മെസ്സഞ്ചർ പ്ലാറ്റ്ഫോമുകള്‍ക്ക് സുരക്ഷ കൂട്ടാനൊരുങ്ങി മെറ്റ. പ്ലാറ്റ്ഫോമുകളുടെ അധിക സുരക്ഷ ഉറപ്പാക്കാനായി പാസ്കീ കൊണ്ടുവരാനാണ് കമ്പനിയുടെ തീരുമാനം.
പാസ് വേഡിന് പകരമായി ഫിംഗർ പ്രിന്റ് , ഫേഷ്യല്‍ റെക്കഗ്നിഷന്‍ തുടങ്ങിയ ബയോമെട്രിക് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനായി സഹായിക്കുന്ന ഡിജിറ്റല്‍ വെരിഫിക്കേഷനാണ് പാസ്കീ. ഐ.ഒ.എസ് , ആൻഡ്രോയിഡ് ഫോണുകളില്‍ ഫേസ്ബുക്കിന് ഉടൻ പാസ്കീകള്‍ ലഭ്യമാകുമെന്നാണ് കമ്ബനി വ്യക്തമാക്കുന്നത്.
പാസ്വേഡുകളെ അപേക്ഷിച്ച് പാസ്കീകള്‍ കൂടുതല്‍ സുരക്ഷിതമാണ്.ഫിഷിംഗ് , ഹാക്കിങ് തുടങ്ങിയ സൈബർ ക്രൈമുകള്‍ തടയാനും സാധിക്കും.മറ്റുള്ളവർക്ക് അക്കൗണ്ടുകള്‍ ആക്സസ് ചെയ്യാനോ , വ്യാജ ഐഡികള്‍ ഉപയോഗിച്ച് ലോഗിൻ ചെയ്യാനോ കഴിയില്ല. പാസ്കീ ഡാറ്റകള്‍ ഉപകരണത്തില്‍ തന്നെയാകും സൂക്ഷിക്കുക.ഗൂഗിളിനും പാസ്കീ സേവനം ലഭ്യമാക്കിയിട്ടുണ്ട്.മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വാട്ട്സ്ആപ്പില്‍ കഴിഞ്ഞ വർഷം പാസ്കീ അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ മറ്റ് രണ്ട് പ്ലാറ്റ്ഫോമുകളിലും എത്തി. എന്നാല്‍ ഇൻസ്റ്റഗ്രാമില്‍ ഇതുവരെ കമ്ബനി പാസ്കീ കൊണ്ടുവന്നിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മെറ്റാ പേ ഉപയോഗിച്ച് പേയ്മെന്റ് വിവരങ്ങള്‍ ഓട്ടോഫില്‍ ചെയ്യാനും , മെസഞ്ചറില്‍ ലോഗിൻ ചെയ്യാനും, മെസ്സേജുകള്‍ ബാക്കപ്പ് ചെയ്ത് സുരക്ഷിതമാക്കാനും പാസ്കീ ഉപയോഗിക്കാം
.