video
play-sharp-fill
ആദ്യം ഗോളടിച്ച് മെസ്സി; ഇരട്ടഗോളോടെ അരങ്ങേറ്റം ഗംഭീരമാക്കി റൊണാള്‍ഡോ;പെനാല്‍റ്റി പാഴാക്കി നെയ്മര്‍; താരപ്പോരട്ടം ഗംഭീരം

ആദ്യം ഗോളടിച്ച് മെസ്സി; ഇരട്ടഗോളോടെ അരങ്ങേറ്റം ഗംഭീരമാക്കി റൊണാള്‍ഡോ;പെനാല്‍റ്റി പാഴാക്കി നെയ്മര്‍; താരപ്പോരട്ടം ഗംഭീരം

സ്വന്തം ലേഖകൻ

റിയാദ്:ആരാധകരെ നിരാശരാക്കാതെ സൂപ്പർ താരങ്ങൾ.
മെസ്സി ആദ്യം ഒരു ഗോളടിച്ചപ്പോള്‍ റൊണാള്‍ഡോ രണ്ടെണ്ണമടിച്ച്‌ മറുപടി പറഞ്ഞു. കിലിയന്‍ എംബാപ്പേ പെനാല്‍റ്റിയില്‍ നിന്നും ഗോള്‍ നേടിയപ്പോള്‍ നെയ്മര്‍ പാഴാക്കി.

കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ മെസി സ്കോര്‍ ചെയ്തു. ഇതോടെ റൊണാള്‍ഡോയുടെ ഗോളിനായി ആരാധകരുടെ കാത്തിരിപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊട്ടുപിന്നാലെ റൊണാള്‍ഡോയുടെ ഊഴമായി. 34ാം മിനിറ്റില്‍ പിഎസ്ജി കീപ്പര്‍ കെയ്‌ലര്‍ നവാസ് ഫൗള്‍ ചെയ്തതിന് ഓള്‍ സ്റ്റാര്‍ ഇലവണ് കിട്ടിയ പെനാല്‍റ്റി റൊണാള്‍ഡോ അനായാസം ലക്ഷ്യത്തിലെത്തിച്ചു.

അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ പിഎസ്ജി യുെട യുവാന്‍ ബെര്‍ണറ്റിന് ചുവപ്പ് കാര്‍ഡ്. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് എതിരേ സൗദിയുടെ വിജയ ഗോള്‍ നേടിയ സലീം അല്‍ ദാവ്‌സാരിയെ വീഴ്ത്തിയതിനായിരുന്നു.

അടുത്തഗോള്‍ പിഎസ്ജിയുടെ മാര്‍ക്വിനോസിന്റെ വകയായിരുന്നു. പിന്നാലെ തന്നെ നെയ്മറിന് പിഎസ്ജിയുടെ സ്‌കോറിംഗ് കൂട്ടാന്‍ അവസരം കിട്ടിയതാണ്. നെയ്മര്‍ എടുത്ത പെനാല്‍റ്റി പാഴായി.
തൊട്ടുപിന്നാലെ റൊണാള്‍ഡോ തന്റെ ഗോള്‍നേട്ടം രണ്ടാക്കി.

ഇടവേള കഴിഞ്ഞെത്തിയ ആദ്യം തന്നെ എംബാപ്പേ സ്‌കോര്‍ ചെയ്തു. സെര്‍ജിയോ റാമോസ് നല്‍കിയ പന്തിലായിരുന്നു എംബാപ്പേ ലക്ഷ്യം കണ്ടത്. എന്നാല്‍ ഹ്യൂന്‍ സോംഗ് ജാംഗിലൂടെ അറേബ്യന്‍ ടീം തിരിച്ചടിച്ചു.
പിന്നാലെ എംബാപ്പേ ഒരുക്കിക്കൊടുത്ത വഴിയില്‍ ഹ്യൂഗോ എകിടികേ പെനാല്‍റ്റിയില്‍ നിന്നും സ്‌കോര്‍ ചെയ്തപ്പോള്‍ ടീം സ്‌കോര്‍ 5-3 എന്നായി. ഒടുവിലായി ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ ടാലിസ്‌ക റിയാദ് ടീമിന്റെ അവസാന ഗോള്‍ നേടി.

ലോകം മുഴുവന്‍ ശ്രദ്ധിച്ച മത്സരം കാണാനായി കിംഗ് ഫഹദ് സ്‌റ്റേഡിയത്തില്‍ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. 69,000 സീറ്റുകളിലായിരുന്നു കാണികള്‍.

ജീവകാരുണ്യത്തിന്റെ ഭാഗമായി 2.6 ദശലക്ഷം ഡോളറിന് ടിക്കറ്റ് നേടിയ വ്യവസായിക്ക് ഡ്രസ്സിംഗ് റൂമിലെത്തി താരങ്ങളെ കാണാന്‍ അവസരം കിട്ടി.