കാറപകടം; മെസിയുടെ സഹോദരിക്ക് ഗുരുതര പരിക്ക്; നിലവില്‍ ആശുപത്രിയില്‍ ചികിത്സയിൽ

Spread the love

ഡൽഹി: അർജന്റീന സൂപ്പർ താരം ലയണല്‍ മെസിയുടെ സഹോദരി മരിയ സോള്‍ മെസിക്ക് കാറപകടത്തില്‍ ഗുരുതര പരുക്ക്.

video
play-sharp-fill

മയാമിയിലുണ്ടായ അപകടത്തിലാണ് 32 കാരിയായ മരിയയ്ക്ക് പരുക്കേറ്റതെന്ന് അർജന്റീനിയൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. നിലവില്‍ മരിയ ആശുപത്രിയില്‍ ചികിത്സയിലാണ്.

മരിയ ഓടിച്ചിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഒരു മതിലില്‍ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോർട്ടുകള്‍. അപകടത്തിന് പിന്നാലെ ജനുവരി ആദ്യവാരം നടത്താനിരുന്ന മരിയയുടെ വിവാഹം മാറ്റിവെച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്റർ മയാമിയുടെ അണ്ടർ-19 ടീമിന്റെ പരിശീലക സംഘത്തിലെ അംഗമായ ജൂലിൻ തുലിയാണ് മരിയ സോളിന്റെ പ്രതിശ്രുത വരൻ. ജനുവരി മൂന്നിന് റൊസാരിയോയില്‍വെച്ചായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്.