മെസി സൗദി ക്ലബിലേയ്ക്ക്; പ്രചരിക്കുന്ന വാര്‍ത്തകളില്‍ വിശദീകരണവുമായി പിതാവ് ഹോര്‍ഗെ മെസി

Spread the love

സ്വന്തം ലേഖിക

പാരീസ്: ലയണല്‍ മെസി സൗദി ക്ലബിലേക്കെന്ന വാര്‍ത്ത പ്രചരണത്തിന് പിന്നാലെ പ്രതികരണവുമായി പിതാവ് ഹോര്‍ഗെ മെസി രംഗത്ത്.

പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മെസിയുടെ പിതാവും ഏജന്റുമായ ഹോര്‍ഗെ മെസി വ്യക്തമാക്കി. ഒരു ക്ലബ്ബുമായും ധാരണയില്‍ എത്തിയിട്ടില്ല. സീസണ്‍ ശേഷം മാത്രമേ തീരുമാനം ഉണ്ടാകുവെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൗദി ക്ലബുമായി മെസി കരാറില്‍ എത്തിയെന്നുള്ള എ എഫ് പി റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു ഹോര്‍ഗെ മെസി.

അല്പസമയത്തിന് മുന്‍പാണ് മെസി സൗദി ക്ലബില്‍ കരാര്‍ ഒപ്പിട്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. 3270കോടി രൂപയുടെ കരാറില്‍ മെസി ഒപ്പിട്ടുവെന്നും വെെകാതെ ഔദ്യോഗിക സ്ഥിരീകരണമുണ്ടാവുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. വാര്‍ത്ത ഏജന്‍സിയായ എ എഫ് പിയാണ് ഇക്കാര്യം പുറത്തുവിട്ടത്.