play-sharp-fill
കോപ്പ അമേരിക്ക: മെസിയുടെ മിന്നൽ ഗോളിൽ അർജന്റീനയ്ക്ക് തകർപ്പൻ ജയം; അർജന്റീന ക്വാർട്ടറിൽ

കോപ്പ അമേരിക്ക: മെസിയുടെ മിന്നൽ ഗോളിൽ അർജന്റീനയ്ക്ക് തകർപ്പൻ ജയം; അർജന്റീന ക്വാർട്ടറിൽ

തേർഡ് ഐ സ്‌പോട്‌സ്

റിയോ ഡി ജെനീറോ: കോപ്പ അമേരിക്ക- അർജൻറീനക്ക് തകർപ്പൻ ജയം (1 -4).

ബോളീവിയക്കെതിരെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് അർജന്റീന വിജയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിന്നുന്ന പ്രകടനം കാഴ്ച വച്ച ഈ മത്സരത്തോടെ അർജൻറീന ക്വാർട്ടർ ഫൈനലിലും പ്രവേശിച്ചു.

നായകൻ ലയണൽ മെസ്സി ഇരട്ട ഗോളുകൾ നേടി. അലക്‌സാഡ്രോ ഡാരിയോ ഗോമസ്, ലോട്ടറോ മാർട്ടിനെസും ഗോൾ വല കുലുക്കി.

ബൊളിവിയക്കായി എർവിൻ സാവേദ്രയാണ് ആശ്വാസ ഗോൾ നേടിയത്.

അർജന്റീനയുടെ നിരവധി നീക്കങ്ങൾ തടഞ്ഞ കീപ്പർ ലാംപെയുടെ മികച്ച പ്രകടനവും ശ്രദ്ധേയമായി.

ഇന്നത്തെ തോൽവിയോടെ ബൊളീവിയ എ ഗ്രൂപ്പിൽനിന്ന് ഒരു മത്സര വിജയം പോലും നേടാനാകാതെ പുറത്തായി. ക്വാർട്ടർ മത്സരത്തിൽ അർജൻറീന ഇക്വഡോറിനെ നേരിടും.