മെസ്സിയും സംഘവും നവംബറിൽ കേരളത്തിലെത്തും; അർജന്റീനയുടെ മത്സരം കൊച്ചിയിൽ

Spread the love

അർജന്റീന ഫുട്ബോൾ ടീമിന്റെ സൗഹൃദമത്സരത്തിന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം വേദിയായേക്കും. ഔദ്യോഗിക പ്രഖ്യാപനം രണ്ടുദിവസത്തിനകം മുഖ്യമന്ത്രി നടത്തും. സർക്കാർ തല പരിശോധനകൾ പൂർത്തിയായി എന്നും അവർ തൃപ്തരെന്നും ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിള്ള അറിയിച്ചു.

video
play-sharp-fill

തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തെയാണ് സൗഹൃദമത്സരത്തിനായി ആദ്യം കണ്ടു വച്ചിരുന്നത്. നവംബര്‍ 10നും 18നും ഇടയിലുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം.