മെസി ഗ്രൗണ്ടിൽ ചിലവഴിച്ചത് വെറും 10 മിനിറ്റ് മാത്രം; വിഐപി കൾ പൊതിഞ്ഞു; 25000 രൂപ മുടക്കിയെത്തിയ ആരാധകർക്ക് നിരാശ

Spread the love

ലോക ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ ആഘോഷിക്കാൻ  കൊൽക്കത്ത സാൾട്ട്  ഇരച്ചെത്തിയവർക്ക് നിരാശയായിരുന്നു ഫലം. കാരണം മെസി ഗ്രൗണ്ടിൽ ചിലവഴിച്ചത് വെറും 10 മിനിട്ട് മാത്രമാണ്. 25000 രൂപ വരെ മുടക്കി രാവിലെ മുതൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷത്തോളം ആരാധകർ തടിച്ചു കൂടിയപ്പോൾ മെസി ഗ്രൗണ്ടിൽ ചിലവഴിച്ചത് പതിനഞ്ചു മിനിറ്റിൽ താഴെ മാത്രം.

video
play-sharp-fill

നേരത്തെ രണ്ട് മണിക്കൂറോളം മെസി ഗ്രൗണ്ടിൽ ചിലവഴിക്കുമെന്നായിരുന്നു സംഘാടകർ അറിയിച്ചിരുന്നത്. വിഐപികളും സുരക്ഷാ ഉദ്യോഗസ്ഥരും മെസിയെ പൊതിഞ്ഞുനില്‍ക്കുകകൂടി ചെയ്തതോടെ ആരാധകര്‍ക്ക് കാണാന്‍ സാധ്യമായില്ല. ഇതില്‍ രോഷാകുലരായ കാണികള്‍ സ്‌റ്റേഡിയത്തിലേക്ക് കുപ്പി ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ എറിയുകയും കസേരകളും ബാനറുകളും തല്ലിത്തകര്‍ക്കുകയും ചെയ്തു.

സംഭവം വിവാദമായതോടെ ആരാധകരോട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പരസ്യമായി മാപ്പ് പറഞ്ഞു. പരിപാടി സംഘടിപ്പിച്ചവരും കെടുകാര്യസ്ഥതയാണ് പ്രശ്നത്തിലേക്ക് നയിച്ചതെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചതായും മമത പറഞ്ഞു. പരിപാടിയുടെ മുഖ്യ സംഘാടകനായ ശതാദ്രു ദത്ത അറസ്റ്റിലായി. കൊൽക്കത്ത പൊലീസാണ് അറസ്റ്റ് സ്ഥിരീകരിച്ചത്. പരിപാടിയുടെ ടിക്കറ്റ് തുക തിരികെ നൽകുമെന്നാണ് റിപ്പോർട്ടുകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group