‘ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്ക​ണേ…എന്റെ ഭാര്യ റെഡിയാണ്’; പൊതുപ്രവർത്തകന്റെ വാട്സ്ആപ്പ് സന്ദേശം വൈറൽ

Spread the love

വയനാട്ടിലെ ദുരന്ത ഭൂമിയില്‍ രക്ഷാ​പ്രവർത്തനത്തിനിറങ്ങിയും സഹായങ്ങൾ കൈമാറിയുമെല്ലാം പരസ്പരം കൈകോർക്കുകയാണ് ഓരോരുത്തരും. കരൾ പിളർത്തുന്ന കാഴ്ചകൾക്കിടയിലും സഹജീവി സ്നേഹത്തിന്റെ മാതൃകയായ നിരവധി കഥകളാണ് ദുരന്തവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്.

video
play-sharp-fill

ഓരോരുത്തരും അവരവർക്ക് കഴിയുന്ന രീതിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകുമ്പോൾ വ്യത്യസ്തമായ ഒരു അഭ്യർത്ഥനയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

‘ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്ക​ണേ…എന്റെ ഭാര്യ റെഡിയാണ്’ -എന്നാണ് ഒരു പൊതുപ്രവർത്തകൻ വാട്സ്ആപ്പ് മെസേജിലൂടെ സന്നദ്ധ പ്രവർത്തകരെ അറിയിച്ചത്. പലരും പൊതുപ്രവർത്തകന്റെ പേര് മറച്ച് സന്ദേശം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചേർത്തുപിടിക്കലിന്റെ വിവിധ മാതൃകകൾ നമുക്ക് മുമ്പിൽ വരുമ്പോൾ നമ്മളെങ്ങനെ തോറ്റുപോകാനാണെന്നാണ് പലരുടെയും ചോദ്യം. ഇവരെ പോലുള്ളവർ ജീവിച്ചിരിക്കുന്ന കാലത്തോളം ഒരു ദുരന്തത്തിനും നമ്മെ തോൽപിക്കാനാവില്ലെന്നും ചിലർ കുറിക്കുന്നു.