
ഗതാഗത നിയമം തെറ്റിച്ചതിന് പിഴ അടയ്ക്കണമെന്ന രീതിയില്‍ സന്ദേശം ;ലിങ്ക് തുറന്നാൽ ഫോണിലുളള പ്രധാനപ്പെട്ട വിവരങ്ങള്‍, ബാങ്ക് വിശദാംശങ്ങള്‍,പാസ് വേര്‍ഡുകള്‍ തുടങ്ങിയവ ഹാക്കര്‍മാര്‍ കൈക്കലാക്കാന്‍ സാധ്യത ; മുന്നറിയിപ്പുമായി എംവിഡി
തിരുവനന്തപുരം: ഗതാഗത നിയമം തെറ്റിച്ചതിന് പിഴ അടയ്ക്കണമെന്ന രീതിയില്‍ എത്തുന്ന സന്ദേശങ്ങളില്‍ മുന്നറിയിപ്പുമായി എംവിഡി. ഇ-ചലാന്‍ റിപ്പോര്‍ട്ട് ആര്‍ഡിഒ എന്ന പേരില്‍ എത്തുന്ന എപികെ ഫയല്‍ ലിങ്ക് തുറന്നാല്‍ പണം നഷ്ടമാകുമെന്നും അധികൃതര്‍ അറിയിച്ചു.
ഫയല്‍ ഓപ്പണ്‍ ചെയ്താല്‍ നിങ്ങളുടെ ഫോണിലുളള പ്രധാനപ്പെട്ട വിവരങ്ങള്‍, ബാങ്ക് വിശദാംശങ്ങള്‍,പാസ് വേര്‍ഡുകള്‍ തുടങ്ങിയവ ഹാക്കര്‍മാര്‍ കൈക്കലാക്കാന്‍ സാധ്യത ഉണ്ട്. ആയതിനാല്‍ ഒരു കാരണവശാലും എപികെ ഫയല്‍ ഓപ്പണ്‍ ചെയ്യരുത്.
മോട്ടോര്‍ വാഹന വകുപ്പോ, പൊലിസോ സാധാരണയായി വാട്ട്‌സ് അപ്പ് നമ്പറിലേക്ക് നിലവില്‍ ചലാന്‍ വിവരങ്ങള്‍ അയക്കാറില്ല. അത്തരം വിവരങ്ങള്‍ നിങ്ങളുടെ ആര്‍ സി യില്‍ നിലവിലുള്ള മൊബൈല്‍ നമ്പറിലേക്ക് ടെക്സ്റ്റ് മെസേജ് ആയാണ് ഇ ചലാന്‍ സൈറ്റ് വഴി അയക്കാറുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏതെങ്കിലും സാഹചര്യത്തില്‍ ഇത്തരം മെസേജുകള്‍ വന്നാല്‍ https://echallan.parivahan.gov.in എന്ന സൈറ്റില്‍ കയറി ചെക്ക് പെന്‍ഡിങ് ട്രാന്‍സാക്ഷന്‍ എന്ന മെനുവില്‍ നിങ്ങളുടെ വാഹന നമ്പറോ,ചലാന്‍ നമ്പറോ നല്‍കിയാല്‍ നിങ്ങളുടെ വാഹനത്തിന് ഏതെങ്കിലും ചലാന്‍ പെന്‍ഡിങ്ങ് ഉണ്ടോ എന്ന് അറിയാം. ഏതെങ്കിലും തരത്തില്‍ പണം നഷ്ടപ്പെട്ടാല്‍ ഉടനടി 1930 എന്ന നമ്പറിലേക്ക് ബന്ധപ്പെടാമെന്നാം എംവിഡി അറിയിച്ചു.