കൊച്ചി: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി കേരളത്തിൽ കളിക്കാനെത്തുമെന്നും തിയതി അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ അറിയിക്കുമെന്നും റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കമ്പനി എംഡി ആൻ്റോ അഗസ്റ്റിൻ.
അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ തിയതി അറിയിച്ചാൽ പണം നൽകുമെന്നും ആൻ്റോ പറഞ്ഞു.
റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിങ്, അർജെന്റിന ഫുട്ബോൾ അസോസിയേഷൻ ആയിട്ടാണ് കരാർ വച്ചിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിൻ്റെ പ്രൊസസ്സ് നടന്നു കൊണ്ടിരിക്കുകയാണ്.
എഗ്രിമെന്റ് വ്യവസ്ഥകൾ പൂർത്തിയാക്കി വരികയാണ്.
അർജെന്റിന ഫുട്ബോൾ അസോസിയേഷൻ ആണ് ഡേറ്റ് തരേണ്ടത്.
ഇതുവരെ ഡേറ്റ് ഫൈനൽ ആയിട്ടില്ല. അതിനു ശേഷമേ പണം അടക്കേണ്ടതുള്ളൂ.
സ്റ്റേഡിയം, ഹോട്ടൽ തുടങ്ങിയ സൗകര്യം വേണം, അത് ചെയ്യണ്ടത് സർക്കാർ ആണ്.
അവരത് ഒരുക്കുന്നുവെന്ന് വിശ്വസിക്കുന്നു.
മന്ത്രി അബ്ദു റഹ്മാൻ എടുത്ത പ്രയത്നം വളരെ വലുതാണ്.
6 മാസം ആയി കരാർ ഒപ്പിട്ടിട്ട്. 45 ഡേയ്‌സ് ഉള്ളിൽ പണം കൊടുക്കണം എന്നില്ലെന്നും ആന്റോ അഗസ്റ്റിൻ പറഞ്ഞു.
ഷെഡ്യൂൾ തന്നാലേ പണം അടയ്ക്കാൻ പറ്റൂ.
ഫിഫ നിലവാരം ഉള്ള സ്റ്റേഡിയം വേണം. അതില്ല എന്നത് പ്രശ്നം ആണ്. കത്ത് കൊടുത്തിട്ടുണ്ട്.
അർജെന്റിന ഫുട്ബോൾ അസോസിയേഷൻ ഡേറ്റ് ആകുമ്പോഴേക്ക് ഉണ്ടാക്കാം എന്ന് പറഞ്ഞുവെന്നും ആന്റോ പറഞ്ഞു.
മെസി ഉൾപ്പെടെയുള്ള അർജന്റീന ഫുട്‌ബോൾ ടീമിന്റ കേരള സന്ദർശനം മുടങ്ങിയതിന് പിന്നാലെ സ്‌പോൺസർമാരായ റിപ്പോർട്ടർ ചാനൽ മാനേജ്‌മെന്റിനെ കുറ്റപ്പെടുത്തി സർക്കാർ രംഗത്ത് വന്നിരുന്നു.
വാഗ്ദാനം നൽകിയ പണം നൽകി ടീമിനെ എത്തിക്കേണ്ട ഉത്തരവാദിത്തം സ്‌പോൺസർക്കാണെന്ന് കായിക മന്ത്രി പറഞ്ഞിരുന്നു