
കൊച്ചി: എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. വ്യാഴാഴ്ച ഒരു വിദേശയാത്രയ്ക്കായി വിമാനത്താവളത്തില്‍ എത്തിയ സാഹചര്യത്തിലാണ് എമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ ഫസല്‍ ഗഫൂറിനെ തടഞ്ഞത്.
എംഇഎസ് സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കിയ പശ്ചാത്തലത്തിലായിരുന്നു നടപടി. കേസുമായി ബന്ധപ്പെട്ട് ഇഡി നിരവധി തവണ ഫസല്‍ ഗഫൂറിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഇതുവരെയും അദ്ദേഹം ഹാജരായിരുന്നില്ല. ഈ ഘട്ടത്തിലാണ് ഇഡി ഫസല്‍ ഗഫൂറിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്.
എമിഗ്രേഷന്‍ വിഭാഗം പിന്നീട് അദ്ദേഹത്തെ വിട്ടയച്ചു. ഇഡി ഫസല്‍ ഗഫൂറുമായി ബന്ധപ്പെടുകയും ചോദ്യംചെയ്യലിന് ഹാജരാകാത്തതിനുള്ള വിശദീകരണം ആരായുകയും ചെയ്തു. തുടര്‍ന്ന് വെള്ളിയാഴ്ച ഹാജരാകാന്‍ ഫസല്‍ ഗഫൂറിനോട് ഇഡി നിര്‍ദേശിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group



