ശബരിമലയിലേയ്ക്ക് നാല്പത്താറുകാരി മേരി സ്വീറ്റി പുറപ്പെട്ടു: സുരക്ഷ ഒരുക്കാനാവില്ലെന്ന് പോലീസ്: പമ്പയിൽ തടയുമെന്ന് ഭക്തജനങ്ങൾ; പിന്നിൽ ക്രമസമാധാനം തകർക്കൽ എന്ന് ഇന്റലിജൻസ്

ശബരിമലയിലേയ്ക്ക് നാല്പത്താറുകാരി മേരി സ്വീറ്റി പുറപ്പെട്ടു: സുരക്ഷ ഒരുക്കാനാവില്ലെന്ന് പോലീസ്: പമ്പയിൽ തടയുമെന്ന് ഭക്തജനങ്ങൾ; പിന്നിൽ ക്രമസമാധാനം തകർക്കൽ എന്ന് ഇന്റലിജൻസ്

സ്വന്തം ലേഖകൻ

പമ്പ: ശബരിമല കയറാനായി നാൽപ്പത്തിയാറുകാരി യുവതി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി നാൽപ്പത്തിയാറുകാരിയായ മേരി സ്വീറ്റിയാണ് മല കയറാനെത്തിയിരിക്കുന്നത്. ഒറ്റയ്ക്കാണു പോകുന്നത്. പോലീസ് സുരക്ഷ ഇവർ ആവശ്യപ്പെട്ടിട്ടില്ല. വിദ്യാരംഭ ദിനമായതിനാൽ ഇന്നുതന്നെ ദർശനം നടത്തണമെന്നാണ് ആഗ്രഹമെന്നും ആറു വർഷം മുൻപ് താൻ പമ്പവരെ വന്നിരുന്നുവെന്നും മേരി സ്വീറ്റി പറഞ്ഞു. അതേസമയം, പമ്പയിലെത്തിയ അവരെ സുരക്ഷാ പ്രശ്‌നങ്ങൾ ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിന്മാറാൻ തയാറായില്ല. തുടർന്ന് സുരക്ഷ ഒരുക്കാൻ സാധിക്കില്ലെന്ന് പോലീസ് അറിയിച്ചു. മുന്നോട്ടു പോകണമെന്ന് വ്യക്തമാക്കിയതിനു പിന്നാലെ വിശ്വാസികൾ ശരണം വിളികളുമായി രംഗത്തെത്തി. തുടർന്ന് ഇവരെ കൺട്രോൾ റൂമിലേക്കു മാറ്റി.  ഇതിനുപിന്നിൽ ക്രമസമാധാനം തകർക്കൽ എന്ന് ഇന്റലിജൻസ്.