video
play-sharp-fill

മെറിറ്റ് സ്കോളർഷിപ്പ് : ഹൈക്കോടതി വിധി സ്വാഗതാർഹമെന്ന്  വൈഎംസിഎ

മെറിറ്റ് സ്കോളർഷിപ്പ് : ഹൈക്കോടതി വിധി സ്വാഗതാർഹമെന്ന് വൈഎംസിഎ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായ വിദ്യാർഥികൾക്കുള്ള മെറിറ്റ് സ്കോളർഷിപ്പുകളെ സംബന്ധിച്ചുള്ള ഹൈക്കോടതി വിധി സ്വാഗതാർഹമെന്ന് വൈഎംസിഎ കോട്ടയം സബ് റിജിയൺ. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനുള്ള കമ്മിഷൻ അടിയന്തര റിപ്പോർട്ട് നൽകി നടപടി സ്വീകരിക്കണമെന്നും ന്യൂനപക്ഷ വിഭാഗങ്ങളുടെ തുല്യനീതി ഉറപ്പാക്കണമെന്നും കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

ചെയര്‍മാന്‍ ലിജോ പാറെക്കുന്നുംപുറം അധ്യക്ഷതവഹിച്ചു.ജനറല്‍ കണ്‍വീനര്‍ ജോമി കുര്യാക്കോസ്, ബ്രിട്ടോ ബാബു, എം സി ജോസഫ്, കുറിയാക്കോസ് തോമസ്, രാജൻ സഖറിയ, ബെന്നി പൗലോസ്, ജോസ് പുന്നൂസ്, സജി എം നൈനാൻ, ആശ ബിനോ എന്നിവര്‍ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group