video
play-sharp-fill
അമേരിക്കയിൽ ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയ മെറിന്റെ മൃതദേഹം നാട്ടിലെത്തിക്കില്ല ; സംസ്‌കാരം അടുത്ത ശനിയാഴ്ച അമേരിക്കയിൽ നടത്തുമെന്ന് ബന്ധുക്കൾ

അമേരിക്കയിൽ ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയ മെറിന്റെ മൃതദേഹം നാട്ടിലെത്തിക്കില്ല ; സംസ്‌കാരം അടുത്ത ശനിയാഴ്ച അമേരിക്കയിൽ നടത്തുമെന്ന് ബന്ധുക്കൾ

സ്വന്തം ലേഖകൻ

കോട്ടയം : കുടുംബവഴക്കിനെ തുടർന്ന് അമേരിക്കയിൽ വച്ച് ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയ മലയാളി നഴ്‌സ് മെറിൻ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല. പകരം സംസ്‌കാരം അടുത്ത ശനിയാഴ്ച അമേരിക്കയിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഫ്‌ളോറിഡയിലെ ബ്രോവാർഡ് ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്തിരുന്ന മെറിൻ ജോയി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനെയാണ് ഭർത്താവ് നിവിൻ കുത്തി വീഴ്ത്തിയത്. ശമ്പളത്തെചൊല്ലി ഇരുവരും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെറിൻ ജോയി മരിക്കും മുൻപ് ആംബുലൻസിൽ വച്ച് നെവിനെതിരേ പൊലീസിന് മൊഴി നൽകിയിരുന്നു. മെറിനെ ആക്രമിക്കാൻ നെവിൽ ആശുപത്രിക്ക് പുറത്ത് കാത്ത് നിന്നത് 45 മിനിട്ടാണ്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.

മെറിനും നെവിനും തമ്മിൽ കുടുംബപ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇതേ തുടർന്ന് വിവാഹമോചനത്തിനായി മെറിൻ ശ്രമിക്കുന്നതാണ് നെവിനെ ചൊടിപ്പിച്ചത്.

അതേസമയം മെറിനെ കൊലപ്പെടുത്തിയ കേസിൽ കോടതി ഫിലിപ്പിന് ജാമ്യം നിഷേധിച്ചു. 17 തവണയാണ് മെറിന് കുത്തേറ്റത്. വണ്ടി ശരീരത്തിൽ കൂടി കയറ്റി ഇറക്കുകയും ചെയ്തു. മെറിന്റെ കരച്ചിൽ കേട്ട് സഹപ്രവർത്തകർ ഓടിയെത്തിയെങ്കിലും നെവിൻ കത്തി വീശി അവരെ ഭീഷണിപ്പെടുത്തുകയായിരുന്നു.

ആശുപത്രിയിൽ എമർജൻസി റൂമിന് തൊട്ടടുത്താണ് മെറിൻ കുത്തേറ്റു വീണതെങ്കിലും പരുക്കുകൾ ഗുരുതരമായിരുന്നതിനാൽ മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു. എങ്കിലും മെറിൻ മരണം സംഭവിക്കുകയായിരുന്നു.