പന്ത്രണ്ടു വർഷമായി തളർന്നു കിടക്കുന്ന മകന് ദയാവധം അനുവദിക്കണം; ഹർജിയുമായി മാതാപിതാക്കൾ; തീരുമാനമെടുക്കുന്നതിന് മുൻപ് മാതാപിതാക്കളോട് സംസാരിക്കണമെന്ന് സുപ്രീം കോടതി

Spread the love

ന്യൂഡൽഹി: പന്ത്രണ്ടു വർഷമായി തളർന്നു കിടക്കുന്ന മകന് ദയാവധം അനുവദിക്കണം എന്നാവശ്യപ്പെട്ടു നൽകിയ ഹർജിയിൽ തീരുമാനം എടുക്കുന്നതിനു മുൻപു മാതാപിതാക്കളോടു സംസാരിക്കണമെന്നു സുപ്രീം കോടതി.

video
play-sharp-fill

കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നു വീണതോടെയാണ് നോയിഡ സ്വദേശി ഹരീഷ് റാണ(32)യുടെ ശരീരം തളർന്നത്. അനങ്ങാൻ പോലും കഴിയാതെ കിടക്കുന്ന ഹരീഷിന്റെ ശരീരത്തിലാകെ മുറിവുകളാണ്. ട്യൂബിലൂടെയാണു ഭക്ഷണം നൽകുന്നത്. ഓക്സിജൻ ട്യൂബുമുണ്ട്.

ആരോഗ്യ സ്ഥിതി വിലയിരുത്തി എയിംസിലെ വിദഗ്ധ സമിതി നൽകിയ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് അന്തിമ തീരുമാനം എടുക്കുന്നതിനു മുൻപ് ജനുവരി 13ന് മാതാപിതാക്കളുമായി സംസാരിക്കണമെന്നു കോടതി അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹരീഷിനെ പരിശോധിക്കാൻ ആദ്യം നോയിഡ ജില്ലാ ആശുപത്രിയെയും പിന്നീട് എയിംസിനെയും സുപ്രീംകോടതി ചുമതലപ്പെടുത്തിയിരുന്നു. സുഖപ്പെടാനുള്ള ഒരു സാധ്യതയുമില്ലെന്നായിരുന്നു റിപ്പോർട്ട്.

ഭേദപ്പെടുത്താനാകാത്തവിധം രോഗാവസ്ഥയിലാകുന്നവർക്കു മരുന്നും ഭക്ഷണവും മറ്റും ക്രമേണ നിർത്തിയുള്ള മരണം (പാസീവ് യുത്തനേസ്യ) അനുവദിക്കാറുണ്ട്.