വ്യാപാരി വ്യവസായി ഏകോപന സമിതി പ്രക്ഷോഭത്തിലേക്ക്; നടപടി വ്യാപാരരംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കാൻ; ഫെബ്രുവരി 15 ന് കടകളടച്ച്‌ പ്രതിഷേധിക്കും

Spread the love

തൃശൂര്‍: വ്യാപാരരംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്.

video
play-sharp-fill

ഫെബ്രുവരി 15 ന് കടകളടച്ച്‌ പ്രതിഷേധിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പതിനഞ്ചിന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം.

29ന് കാസര്‍കോടു നിന്നും തിരുവനന്തപുരത്തേയ്ക്ക് വ്യാപാര സംരക്ഷണജാഥ സംഘടിപ്പിച്ചുകൊണ്ട് പ്രതിഷേധത്തിന് തുടക്കമാകും.
ജാഥ ഫെബ്രുവരി 15ന് തിരുവനന്തപുരത്ത് സമാപിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ചുലക്ഷം പേര്‍ ഒപ്പിട്ട നിവേദനം മുഖമന്ത്രിക്കു നല്‍കും. ഇതിനോടനുബന്ധിച്ച്‌ ഫെബ്രുവരി 15 ന് കടകളടച്ചിട്ട് പ്രതിഷേധിക്കും.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വ്യപാരനയങ്ങള്‍ ചെറുകിട വ്യപാരികളെ ആത്മഹത്യയിലേയ്ക്കു നയിക്കുകയാണ്. കോര്‍പ്പറേറ്റുകള്‍ക്കു മാത്രം അനുകൂലമാകുന്ന നിയമനിര്‍മ്മാണങ്ങള്‍ മൂലം ചെറുകിട വ്യാപാരികള്‍ കഷ്ടത്തിലാണെന്നു ഭാരവാഹികള്‍ പറഞ്ഞു.