ഓരോ വർഷവും അന്യായമായി തൊഴിൽ നികുതി വർധിപ്പിക്കുന്ന കോട്ടയം മുനിസിപ്പാലിറ്റിക്കെതിരെ പ്രതിഷേധവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി; നാളെ മുനിസിപ്പൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും

Spread the love

കോട്ടയം: യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ അന്യായമായി തൊഴിൽ നികുതി ഓരോ വർഷവും ഇരട്ടിയിലധികം വർധിപ്പിക്കുന്ന കോട്ടയം മുനിസിപ്പാലിറ്റിയുടെ വ്യാപാരി വിരുദ്ധ നടപടിക്കെതിരെ പ്രതിഷേധവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.

നാളെ (14/2/2025) രാവിലെ 10:30ന് മുനിസിപ്പൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും.

ജില്ലാ വ്യാപാര ഭവനിൽ നിന്നും ആരംഭിക്കുന്ന പ്രകടനം മുനിസിപ്പൽ ഓഫീസിന് മുന്നിൽ എത്തുമ്പോൾ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോട്ടയം ജില്ലാ പ്രസിഡണ്ടും സംസ്ഥാന വൈസ് പ്രസിഡന്റുമായ എം കെ തോമസ്കുട്ടി ധർണ്ണ ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം മർച്ചൻ്റ്സ് അസോസിയേഷൻ, ചിങ്ങവനം, കഞ്ഞിക്കുഴി, കുമാരനല്ലൂർ, സംക്രാന്തി, നാഗമ്പടം , എസ് .എച്ച് .മൗണ്ട്, മുളങ്കുഴ, തുടങ്ങിയ ഏകോപന സമിതിയുടെ മറ്റ് യൂണിറ്റുകളും സമരത്തിൽ പങ്കെടുക്കും.