
സ്വന്തം ലേഖിക
കോട്ടയം : പെട്രോൾ, ഡീസൽ ,പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി കോട്ടയം ഏരിയ കമ്മിറ്റിയുടെ നേത്രത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി . ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ സമരം വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉൽഘാടനം ചെയ്തു സമിതി ജില്ല ട്രഷറർ പി.എ അബ്ദുൾ സലിം അധ്യക്ഷത വഹിച്ചു,
CPI(M)ജില്ല കമ്മിറ്റി അംഗം സ: C.N സത്യനേശൻ, നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ ഷീജ അനിൽ ,സമിതി ജില്ല കമ്മിറ്റി അംഗങ്ങൾ ആയ നാസർ ചാത്തൻകോട്ട് മാലി, ,K.V സെബാസ്റ്റ്യൻ , ചിക്കൻ വ്യാപാരി സമിതി ജില്ല സെക്രട്ടറി അബ്ദുൾ സത്താർ , BPOS ജില്ല സെക്രട്ടറി ശ്രീമതി ഷേർളി ആന്റണി ,KSMPVS ജില്ല സെക്രട്ടറി അഖിലേഷ് തുടങ്ങിയവർ സംസാരിച്ചു സമിതി ഏരിയ പ്രസിഡന്റ് K.T സൈമൺ സ്വാഗതവും ജില്ല കമ്മിറ്റി അംഗം രാജേഷ് കെ മേനോൻ നന്ദിയും രേഖപ്പെടുത്തി

Whatsapp Group 1 | Whatsapp Group 2 |Telegram Group


