video
play-sharp-fill

മേപ്പടിയാൻ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേഷകർക്ക് നന്ദി ; ഉണ്ണിമുകുന്ദൻ

മേപ്പടിയാൻ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേഷകർക്ക് നന്ദി ; ഉണ്ണിമുകുന്ദൻ

Spread the love

സ്വന്തം ലേഖകൻ

യുവ താരം ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ എന്ന ചിത്രം ഇപ്പോൾ കേരളത്തിൽ നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിക്കുന്നത്. ഈ കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത മേപ്പടിയാൻ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയെടുത്തത്. നവാഗതനായ വിഷ്ണു മോഹൻ രചിച്ചു സംവിധാനം ചെയ്ത ചിത്രം ഒരു ഡ്രാമ ത്രില്ലറാണെന്ന് പറയാം.

ഉണ്ണി മുകുന്ദനെ സംബന്ധിച്ച് മേപ്പടിയാൻ വെറുമൊരു ചിത്രമായിരുന്നില്ല.തന്റെ പുതിയ പ്രൊഡക്ഷൻ ബാനറിൽ ഉണ്ണി ആദ്യമായി നിർമ്മിച്ച ചിത്രമാണ്. അതിന്റെയൊപ്പം തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളിൽ ഒന്നുകൂടിയാണ് ചിത്രത്തിൽ ഉണ്ണി ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ കരിയറിലെതന്നെയേറ്റവും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചതെന്ന് പ്രേക്ഷകർ പറയുമ്പോൾ ഉണ്ണി എടുത്ത പരിശ്രമത്തിനു ഫലപ്രാപ്തി കിട്ടുകയാണ്. അതുകൊണ്ടുതന്നെ ഈ ചിത്രത്തെ നെഞ്ചോടു ചേർത്ത ഓരോ പ്രേക്ഷകനും ഹൃദയം കൊണ്ട് നന്ദി പറയുകയാണ് ഉണ്ണി മുകുന്ദൻ.

ഇൻസ്റ്റഗ്രാമിലൂടെയാണ് ഉണ്ണി മുകുന്ദൻ പ്രേക്ഷകരോട് നന്ദി പറഞ്ഞിരിക്കുന്നത്. ഒരിക്കലും മറ്റൊരു ചിത്രമല്ല തനിക്കു മേപ്പടിയാൻ എന്നും, തന്റെ കരിയറിലെ വെല്ലുവിളി നിറഞ്ഞ ഈ ചിത്രത്തിൽ ജോലി ചെയ്ത ഓരോ നിമിഷവും താൻ ആ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു എന്നും  ഉണ്ണി പറയുന്നു.