video
play-sharp-fill

ടെന്റില്‍ താമസിച്ച യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം; റിസോര്‍ട്ട് ഉടമകള്‍ അറസ്റ്റില്‍

ടെന്റില്‍ താമസിച്ച യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം; റിസോര്‍ട്ട് ഉടമകള്‍ അറസ്റ്റില്‍

Spread the love

സ്വന്തം ലേഖകന്‍

മേപ്പാടി: സ്വകാര്യ റിസോര്‍ട്ടിലെ ടെന്റില്‍ താമസിച്ചിരുന്ന വിനോദസഞ്ചാരിയായ യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ റിസോര്‍ടിന്റെ ഉടമയും മാനേജരും അറസ്റ്റില്‍. ഉടമ റിയാസ് മാനജേരായ സുനീര്‍ എന്നിവരെയാണ് മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.

പഞ്ചായത്തിന്റെ അനുമതിയില്ലാതെ റിസോര്‍ട് പ്രവര്‍ത്തിപ്പിച്ചതിനും സുരക്ഷാ സംവിധാനങ്ങളൊരുക്കാതെ വിനോദ സഞ്ചാരികളെ പാര്‍പ്പിച്ചതിനുമാണ് കേസ്. രാവിലെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അറസ്റ്റ് മുന്‍കൂട്ടി കണ്ട റിസോര്‍ട്ട് ഉടമകള്‍ ജാമ്യം തേടി നേരത്തെ തന്നെ ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാവും മുന്‍പാണ് പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്തത്.