
വയനാട്: ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന മേപ്പാടി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഓഗസ്റ്റ് 27 മുതല്‍ അധ്യായനം ആരംഭിക്കും. ജിഎല്‍പിഎസ് മേപ്പാടി, ജിഎച്ച്എസ്എസ് മേപ്പാടി എന്നിവയാണ് ആഗസ്റ്റ് 27 ന് പ്രവര്‍ത്തനമാരംഭിക്കുന്നത്.
ജിവിഎച്ച് എസ് വെള്ളാര്‍മല സ്‌കൂളിലെ കുട്ടികളുടെ പഠനം ജിഎച്ച്എസ്എസ് മേപ്പാടിയിലും മുണ്ടക്കൈ ജിഎല്‍പിഎസിലെ കുട്ടികളുടെ പഠനം മേപ്പാടി എപിജെ ഹാളിലും ആരംഭിക്കുന്ന സെപ്റ്റംബര്‍ 2ന് പ്രവേശനോല്‍സവം നടത്തും.
ഉരുള്‍പൊട്ടിയ ജൂലൈ 30 മുതല്‍ നൂറ് കണക്കിന് കുടുംബങ്ങളെ താമസിപ്പിച്ചിരുന്നത് മേപ്പാടി സ്‌കൂളിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
താല്‍കാലിക പുനരധിവാസത്തിന്റെ ഭാഗമായി മുഴുവന്‍ കുടുംബങ്ങളേയും മാറ്റി പാര്‍ച്ചിച്ചതിനെ തുടര്‍ന്നാണ് സ്‌കൂളുകളില്‍ പഠന പ്രവര്‍ത്തനമാരംഭിക്കുന്നത്.