മേപ്പാടിയിൽ തൂങ്ങി മരിച്ച വനിതാ ഡോക്ടര്‍ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗണ്‍സിലര്‍
കല്‍പറ്റ : മേപ്പാടിയിൽ തൂങ്ങിമരിച്ച വനിതാ ഡോക്ടർ ഫെലിസ് നസീര്‍ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗണ്‍സിലര്‍.
മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറായ ഫെലിസ് നസീറിനെ ഇന്നലെ വൈകിട്ടാണ് ആശുപത്രി ക്യാംപസിലെ വീട്ടിൽ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഉടൻ തന്നെ അത്യാഹിത വിഭാഗത്തില്‍ കൊണ്ടുവന്നെങ്കിലും അഞ്ചരയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഫെലിസ് ജനറല്‍ സർജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഡോക്ടർമാർക്കിടയിലെ ആത്മഹത്യാ പ്രവണത കുറയ്ക്കാനും സമ്മർദ്ദം കുറയ്ക്കാനുമായി പ്രവർത്തിക്കുന്ന അസോസിയേഷനിലെ കൗണ്‍സിലറും ആയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0