
തൃശൂർ: തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിയ രോഗി മൂന്ന് പേരെ കുത്തി പരിക്കേല്‍പ്പിച്ചു. പുലർച്ചെ ഒന്നേമുക്കാലോടെ ആയിരുന്നു സംഭവം.
ആലുവയില്‍ നിന്ന് എത്തിച്ച നേപ്പാള്‍ സ്വദേശി സൂരജ് (31) ആണ് പരാക്രമം നടത്തിയത്. കോട്ടപ്പുറത്ത് വിദ്യാർത്ഥികള്‍ താമസിക്കുന്ന വീട്ടിലേക്കാണ് ഇയാള്‍ ആദ്യം എത്തിയത്. വീട്ടുടമയായ മുരളി ചോദ്യം ചെയ്തതോടെ ഇയാള്‍ മുരളിയെ കുത്തി പരിക്കേല്‍പ്പിച്ചു.
ഇതിനുപിന്നാലെ പടിഞ്ഞാറെ കോട്ടയില്‍ എത്തിയ സൂരജിനെ തടയാൻ ശ്രമിച്ച ബെന്നി വില്‍സണ്‍, അജിത്ത് എന്നിവരെയും കുത്തിപ്പരിക്കേല്‍പ്പിച്ചിട്ടുണ്ട്. മൂന്നുപേരെയും ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. സൂരജിനെ പിന്നീട് നാട്ടുകാരും പൊലീസ് ചേർന്ന് കീഴ്പ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


