Facebook Instagram Twitter Vimeo Youtube
  • Home
  • Main
  • Business
  • Cinema
  • Classifieds
  • Crime
  • Entertainment
  • Local
  • Special
  • Sports
Search
Sign in
Welcome! Log into your account
Forgot your password? Get help
Password recovery
Recover your password
A password will be e-mailed to you.
thirdeye newsliveTHIRDEYE NEWS LIVELIVE NEWS
Sign in / Join
Sunday, April 5, 2026
  • Home
  • Main
  • Business
  • Cinema
  • Classifieds
  • Crime
  • Entertainment
  • Local
  • Special
  • Sports
Sign in / Join
Facebook
Instagram
Youtube
thirdeye newsliveTHIRDEYE NEWS LIVELIVE NEWS
  • Home
  • Main
  • Business
  • Cinema
  • Classifieds
  • Crime
  • Entertainment
  • Local
  • Special
  • Sports
type here...

ആരതി ഉഴിഞ്ഞു പൂജിച്ചു, ദേവീ ഭാവത്തിൽ ഋതുമതിയായ എന്റെ മകൾ ; ഒരോ ആർത്തവങ്ങളും ആഘോഷിക്കപ്പെടട്ടെ, ദേവിയുടെ തൃപൂത്ത് ചടങ്ങ് പോലെ : വൈറലായി യുവാവിന്റെ കുറിപ്പ്

January 29, 2021
WhatsApp
Facebook
Twitter
Linkedin
    Spread the love

    സ്വന്തം ലേഖകൻ

    video
    play-sharp-fill
    Link

    കൊച്ചി : ആർത്തവത്തിന്റെ പേരിൽ സ്്ത്രീകളെ മാറ്റിനിർത്തപ്പെടുമ്പോൾ ആദരിക്കപ്പെടുന്നവൾ കൂടിയാണ് പെണ്ണെന്ന് ഓർമ്മിപ്പിക്കുകയാണ് വിനോദ് കാർത്തിക. സ്ത്രീത്വത്തിന്റെ മഹനീയ ഭാവത്തിലേക്ക് തന്റെ മകളുടെ ഋതുമതി ചടങ്ങിനെ മുൻനിർത്തി എഴുതിയ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.

    വിനോദ് കാർത്തികയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

    തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    Whatsapp Group 1 | Whatsapp Group 2 |Telegram Group

    ഋതുമതി…

    അങ്ങനെ എന്റെ പാത്തുവും ഋതുമതിയായി..!!

    കാലങ്ങൾ കടന്നു പോയതിന്റെ ഓർമപ്പെടുത്തലായി,നാഴികക്കല്ലായി,എന്റെ മകളും ജീവിതത്തിന്റെ ഒരേട് കൂടി കടന്നു.സ്ത്രീ എന്ന പൂർണ്ണതയുടെ മഹനീയ ഭാവത്തിലേയ്ക്ക്

    കഴിഞ്ഞ ഒൻപത് ദിവസങ്ങൾ അവൾക്ക് ശാരീരികമായ അതിനോട് പൊരുത്തപ്പെടാനും മാനസികമായ കരുത്തും ഞങ്ങൾ പകർന്നു .ദേഹ പുഷ്ടിക്ക് വിശേഷപ്പെട്ട ആഹാരങളും. കരിപ്പട്ടി, മുട്ട, എള്ളെണ്ണ അരിപ്പൊടി എന്നിവ ചേർത്ത് ഉരുളയാക്കിയെടുക്കുന്ന പോഷകസാന്ദ്രമായ ഒരു വിഭവമാണ് ഇതിൽ പ്രധാനം.

    ഇന്നായിരുന്നു അവൾക്ക് പൂജ…!!

    ആർത്തവം അശുദ്ധമെന്നാണു ഹൈന്ദവതയിലെന്നു കൊട്ടിഘോഷിക്കുന്നവർ ഒരിക്കൽ എങ്കിലും അറിയണം,കാണണം.ആർത്തവം എങ്ങനെ ആഘോഷിക്കപ്പെടുന്നെന്നു..

    അരിപ്പൊടി കൊണ്ട് കോലം വരച്ചു അതിൽ മഞ്ഞൾ നിറച്ച് ഇല വച്ചു നെല്ല് വിതറി,അരുണനെയും വരുണനെയും പഞ്ചഭൂതങളെയും സമർപ്പിച്ച്, പുരോഹിതൻ സ്വയം ദേഹശുദ്ധി വരുത്തി,പൂജാ സാധനങളും ശുദ്ധി വരുത്തി.പൂജയിൽ മന്ത്രം പിഴയ്ക്കാതിരിക്കാൻ എകാഗ്രമായി ഇരുന്ന്, ശേഷം നിലവിളക്ക് കൊളുത്തി,നൂൽ കൊരുത്ത കുടത്തിൽആലില,മാവില ഒക്കെ ചേർത്ത് ചിത്രവർണ്ണപ്പട്ടിൽ പൊതിഞ്ഞ സ്‌നാന കുംഭം ഒരുക്കി.പേരും നാളും പറഞ്ഞു വിഘ്‌നങൾ ഇല്ലാതാക്കി ഗണപതിക്ക് സമർപ്പിച്ചു.

    മുറ്റത്ത് ഒരുക്കിയ പീഠത്തിൽ ഋതുമതിയെ ഇരുത്തി മഞ്ഞൾ തേച്ച് പഞ്ചഗവ്യം കൊണ്ട് ദേഹശുദ്ധി വരുത്തി പൂമാല ചാർത്തി,ദർഭ പുല്ല് കൈയ്യിൽ കൊടുത്തു.

    പനിനീർ കുടഞ്ഞു പുഷ്പങ്ങൾ വിതറി ആരതി ഉഴിഞ്ഞു പൂജിച്ചു

    കുംഭ സ്‌നാനം നടത്തി.

    ശേഷം കുളിച്ചു പുതു വസ്ത്രങളും ആഭരണങ്ങളും അണിഞ്ഞു ദേവീ ഭാവത്തിൽ എത്തുന്നു.അതേ, ഋതുമതിയായി പെൺകുട്ടിക്ക് ഹൈന്ദവതയിൽ ദേവീഭാവവും സ്ഥാനവുമാണു നൽകുന്നത്.സമ്മാനങളും പുതു വസ്ത്രങളും നൽകി ബന്ധുക്കളും അയൽക്കാരും ആഘോഷമാക്കുന്നു.

    ആർത്തവ സമയത്ത് ശരീരത്തിൽ പ്രകടമാകുന്ന മാറ്റങ്ങളും സങ്കോചവും പരിഭ്രമവും ഒക്കെ മാറ്റി നിനക്ക് ഇനി ദൈവത്തിന്റെ പരിശുദ്ധിയും പാവനതയുമെന്നു കൽപ്പിച്ചു ആർത്തവം അയിത്തമോ അശുദ്ധിയൊ അല്ലെന്ന് മാനസികമായി ഉദ്‌ബോധിപ്പിക്കുന്നു.ഈ ആഘോഷങ്ങൾ

    ഋതുമതികൾക്ക് സ്വന്തം ശരീരത്തിൽ നടക്കുന്ന മാറ്റങ്ങളെപ്പറ്റി വന്നുപെടാവുന്ന സന്ദേഹങ്ങൾക്കും സംശയങ്ങൾക്കും അറുതിവരുത്താൻ സഹായകമാണു ഇത്തരം ചടങ്ങുകൾ. വരും തലമുറകൾക്കായി സമൂഹം അതിന്റെ ഊർവരത ഒരിക്കൽക്കൂടി ഉറപ്പാക്കുന്ന, എല്ലാവരും പങ്കുവക്കുന്ന ആ സന്തോഷത്തിന്റെ ദിനങ്ങൾ പെൺകുട്ടികൾക്ക് ആത്മവിശ്വാസം പകരാനും സഹായകരമാണു.

    വിദ്യാഭ്യാസം സാർവത്രികമായതോടെ ആധുനികവൈദ്യശാസ്ത്രവും ശരീരശാസ്ത്രവും യുക്തിവാദവും

    വ്യാപകമായി ചർച്ചചെയ്യപ്പെട്ടു തുടങ്ങിയപ്പോൾ സാംസ്‌കാരികസങ്കല്പങ്ങളിൽ അതുകൊണ്ടുവന്ന മാറ്റങ്ങൾ കാരണമായി പിൽക്കാലത്ത് ഈ ആഘോഷം കേരളത്തിൽ നിലച്ചുപോയി.

    തിരണ്ട് കല്യാണം എന്നത് ധൂർത്തിന്റെയും ആഢംബരത്തിന്റെതും ആക്കി തീർത്ത പഴയ കാല സമൂഹം ഉദ്ദേശ ശുദ്ധിയിൽ നിന്നും വ്യതിചലിച്ചു,അയിത്തമെന്നൊ അശുദ്ധിയെന്നൊ ഒക്കെ വരുത്തി തീർത്തു.

    ആചാരങ്ങൾ അനാചാരങ്ങളായി മുദ്ര കുത്തുന്നതിനു മുൻപേ അതിനു പിറകിലെ ഉദ്ദേശങളെ നാം തിരിച്ചറിയണം.നാം തിരികെ നടക്കണം,നല്ല ചിന്തകളുടെയും ആചരങളുടെയും പിറകെ…

    തിരികെ പേകേണ്ടത് ആവശ്യമാണ്,ഹൈന്ദവതയിൽ അനാചാരമെന്ന് മുദ്ര കുത്താൻ വെമ്പുന്ന്വരുടെ മുൻപിൽ ആർത്തവത്തിനു ആഘോഷവും മാനസിക കരുത്തും നൽകുന്ന ഇത്തരം ഇടങൾ ഉണ്ടാകണം.

    മണിയൊച്ചയും മന്ത്രവും ധൂപവും ഒക്കെ ചേരുന്ന സമയത്ത് അവൾ ദേവീ ഭാവത്തിൽ ഉയരട്ടെ…

    ആർത്തവത്തിനു പുതുഭാക്ഷ്യം ചമയ്ക്കുന്നവർക്ക് നല്ല മറുപടി തന്നെയാകട്ടെ ഇത്തരം ചടങുകൾ…!!!

    ഒരോ ആർത്തവങളും ഇത്തരം രീതിയിൽ ആഘോഷിക്കപ്പെടട്ടെ,ദേവിയുടെ തൃപൂത്ത് ചടങ്ങ് പോലെ..

    ‘യത്ര നാര്യസ്തു പൂജന്ത്യേ രാമന്തേ തത്ര ദേവതാം;

    യത്രൈ താസ്തുന പൂജന്ത്യേ സർവാ സ്തത്രാ ഫലാഃ ക്രിയാഃ’

    WhatsApp
    Facebook
    Twitter
    Linkedin
      Previous articleആറ് മാസമായിട്ടും ഒരു രൂപ പോലും വാടക കൊടുത്തില്ല, പറഞ്ഞ സമയത്ത് കെട്ടിടം ഒഴിഞ്ഞതുമില്ല; കോവിഡ് സെന്റര്‍ കെട്ടിടം താഴിട്ടുപൂട്ടി ഉടമസ്ഥന്‍; അകത്തുണ്ടായിരുന്നത് 70 രോഗികളും 25 ആരോഗ്യ പ്രവര്‍ത്തകരും
      Next articleകര്‍ഷകരെ പിന്തുണയ്ക്കാന്‍ 40 ആഡംബര ബസുകളില്‍ കേരളത്തില്‍ നിന്ന് ഡല്‍ഹിലേക്ക്; ഫണ്ട് വന്നത് നിരോധിത സംഘടനകളില്‍ നിന്നാണെന്ന് സൂചന; യാത്ര സംഘടിപ്പിച്ച സിപിഎമ്മിന് പുതിയ കുരുക്ക്; അന്വേഷണത്തിനൊരുങ്ങി ഇന്റലിജന്‍സ് ബ്യൂറോ
      Third Eye News Live