കേരള ബജറ്റ് 2023; സ്ത്രീ സുരക്ഷയ്ക്ക് 14 കോടി രൂപ ; സാനിറ്ററി നാപ്കിനുകൾക്ക് പകരം മെൻസ്ട്രൽ കപ്പുകളുടെ ഉപയോ​ഗം പ്രേത്സാഹിപ്പിക്കും;

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് പ്രാബല്യത്തിൽ വരുത്തിയിട്ടുള്ള വിവിധ നിയമങ്ങളുടെയും ഭരണഘടനാ വ്യവസ്ഥകളുടെയും നടപ്പാക്കൽ അവലോകനത്തിനും അവ ശക്തിപ്പെടുത്തുന്നതിനുമായി 14 കോടി രൂപ ബജറ്റിൽ വകയിരുത്തിയതായി ധനമന്ത്രി കെ എൻ ബാല​ഗോപാൽ.

സാനിറ്ററി നാപ്കിനുകൾക്ക് പകരമായി കൂടുതൽ പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ മെൻസ്ട്രൽ കപ്പുകളുടെ ഉപയോ​ഗം പ്രേത്സാഹിപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനായി സ്കൂളുകൾ, കോളേജുകൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിൽ സർക്കാർ തലത്തിൽ ബോധവൽക്കരണവും പ്രചരണവും സംഘടിപ്പിക്കും. ഇതിന് 10 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.

സ്കൂളുകളിലെ സൈക്കോ സോഷ്യൽ പദ്ധതികൾക്കായി 51 കോടി രൂപ മാറ്റി വച്ചതായും മന്ത്രി പറഞ്ഞു. 

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ പദ്ധതികൾക്കായി 19.3 കോടി രൂപ വകയിരുത്തി. നിലവിലുള്ള 28 പോക്സോ ഫാസ്റ്റ്ട്രാക്ക് കോടതികളുടെ തുടർച്ചയായ പ്രവർത്തനങ്ങൾക്കായും 28 പുതിയ കോടതികൾ സ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാ​ഗമായി 8.5 കോടി രൂപ വകയിരുത്തി.

സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ സംസ്ഥാനവിഹിതമായി 13 കോടി രൂപ വകയിരുത്തി. ഇതിലേക്ക് കേന്ദ്രവിഹിതമായി 19.50 കോടി രൂപ പ്രതീക്ഷിക്കുന്നതായും മന്ത്രി ബജറ്റ് പ്രസം​ഗത്തിൽ പറഞ്ഞു.