പിരീഡ്സ് ക്രമം തെറ്റുന്നുണ്ടോ? ആര്‍ത്തവക്രമക്കേടുകള്‍ നിസ്സാരമാക്കരുത്; ഇത് അറിഞ്ഞിരിക്കണം

Spread the love

ക്രമരഹിതമായ ആർത്തവം എന്നത് ഇന്ന് മിക്ക സ്ത്രീകളിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ്. ആർത്തവ ദിനങ്ങളിൽ വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ടാകുമെങ്കിലും കൃത്യ സമയത്ത് പിരീഡ്സ് ആയില്ലെങ്കില്‍ അത് കൂടുതല്‍ അസ്വസ്ഥതകളുണ്ടാക്കാം.

ചിലർക്കു ദേഷ്യവും മാനസിക അസ്വസ്ഥതയും അനുഭവപ്പെടാറുണ്ട്. ശരീരത്തിൽ ബുദ്ധിമുട്ടുകൾ തോന്നുകയും, പ്രതിദിന പ്രവർത്തനങ്ങളിൽ ഏകാഗ്രത നഷ്ടപ്പെടുകയും ചെയ്യാം. വളരെ ശാന്ത സ്വഭാവമുള്ളവർ പോലും ആർത്തവ ക്രമക്കേടുകൾ മൂലം മറ്റുള്ളവരോട് ദേഷ്യത്തില്‍ പെരുമാറാറുണ്ട്. ക്രമരഹിതമായ രക്തസ്രാവം സൂചിപ്പിക്കുന്നത് ആർത്തവചക്രത്തിലെ വ്യതിയാനങ്ങളെയാണ്.

ക്രമമില്ലാത്ത രക്തസ്രാവം അനുഭവപ്പെടുന്ന കാരണങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും വിവിധ പ്രായക്കാർക്കിടയിൽ വ്യത്യാസപ്പെടുന്നുവെന്ന് ‘ക്യൂറിയസ് ജേണലിൽ’ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പതിനാറു വയസുവരെ ക്രമരഹിതമായ ആർത്തവചക്രം പൊതുവേ സാധാരണമാണ്. ശരിയായ ഉറക്കം, വ്യായാമം തുടങ്ങിയവ ഉൾപ്പെടുന്ന ആരോഗ്യകരമായ ജീവിതശൈലി പാലിക്കുക അത്യന്താപേക്ഷിതമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group