
മീനച്ചില്‍: പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി മെന്‍സ്‌ട്രല്‍ കപ്പിന്റെ വിതരണം ആരംഭിച്ചു.
പഞ്ചായത്തിലെ പതിമൂന്ന് വാര്‍ഡുകളിലും ആര്‍ത്തവ കാലഘട്ടത്തിലൂടെ കടന്നു പോകുന്ന മുഴുവന്‍ സ്‌ത്രീകള്‍ക്കും രണ്ട് ഘട്ടങ്ങളിലായി ആശാവര്‍ക്കര്‍മാര്‍ മുഖേന പൂര്‍ണ്ണമായും സൗജന്യമായി മെന്‍സ്‌ട്രല്‍ കപ്പ് വിതരണം ചെയ്യും.
ക്ലീന്‍ മീനച്ചില്‍ ഗ്രീന്‍ മീനച്ചില്‍ ഹെല്‍ത്തി മീനച്ചില്‍ എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. സാനിറ്ററി പാഡുകള്‍ വ്യാപകമായി ഉപയോഗിക്കുന്നതു കൊണ്ടുണ്ടാകുന്ന പരിസ്‌ഥിതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്ന നിലയ്‌ക്കാണ് പഞ്ചായത്ത് മെന്‍സ്‌ട്രല്‍ കപ്പിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യഘട്ടത്തില്‍ നാല് ലക്ഷത്തോളം രൂപ ചെലവഴിച്ച് 1333 പേര്‍ക്കാണ് മെന്‍സ്‌ട്രല്‍ കപ്പ് വിതരണം ചെയ്‌തത്. അടുത്ത ഘട്ടത്തില്‍ മൂന്നു മാസത്തിനുള്ളില്‍ 1200 ഓളം പേര്‍ക്കും കൂടി വിതരണം ചെയ്യും.
ഹിന്ദുസ്‌ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡാണ് ഇത് നിര്‍മ്മിച്ച് നല്‍കിയിട്ടുള്ളത്. ഈ പദ്ധതി പൂര്‍ത്തീകരിക്കുമ്പോള്‍ ആര്‍ത്തവ ശുചിത്വ മേഖലയില്‍ സുരക്ഷയും ഫലപ്രാപ്‌തിയും ഉറപ്പാക്കുന്നതിനും ആര്‍ത്തവ പരിചരണത്തില്‍ വിപ്ലകരമായ മാറ്റത്തിനും തുടക്കം കുറിക്കുവാനും സമ്പൂര്‍ണ്ണ സാനിട്ടറി പാഡ് രഹിത പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുന്നതിനും മീനച്ചില്‍ പഞ്ചായത്തിനു സാധ്യമാകും.



