മീ ടൂവിനു പുറകെ ‘മെൻ ടൂ’ വുമായി പുരുഷന്മാർ
സ്വന്തം ലേഖകൻ
ബെംഗളൂരു: മീ ടൂവിനു പുറകെ ‘മെൻ ടൂ’ വുമായി പുരുഷന്മാർ രംഗത്ത്. സ്ത്രീകൾക്ക് നേരിട്ട ലൈംഗികാതിക്രമങ്ങൾ തുറന്നു പറയുന്ന ക്യാമ്പയിനായി മീ ടു വിൽ പ്രമുഖരടക്കം നിരവധി പേരർ രംഗത്ത് വന്നിരുന്നു. എന്നാൽ ഇതിനെതിരെ അതേരീതിയിൽ തിരിച്ചടി നൽകിയിരിക്കുകയാണ് പുരുഷന്മാരും. അതിനായി ‘മെൻ ടൂ’ എന്ന പ്രചരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബെംഗളൂരുവിൽ നിന്ന് ഒരു സംഘം. സന്നദ്ധസംഘടനയായ ‘ക്രിസ്പ്’ ആണ് ഇത് സംഘടിപ്പിച്ചത്. ലൈംഗിക പീഡനക്കേസിൽ കുറ്റവിമുക്തനായ മുൻ ഫ്രഞ്ച് നയതന്ത്ര പ്രതിനിധി പാസ്‌ക്കൽ മസൂരിയടക്കം പതിനഞ്ചോളം പുരുഷന്മാർ പരിപാടിയിൽ പങ്കെടുത്തു.
സ്ത്രീകൾ ഉന്നയിക്കുന്ന വ്യാജപരാതികളിലൂടെ ജീവിതം നഷ്ടമാകുന്ന പുരുഷന്മാരുടെ കാര്യത്തിൽ നിയമസഹായം വേണമെന്ന് ഇവർ ആവശ്യപ്പെടുന്നു. ‘മീ ടൂ’ വെളിപ്പെടുത്തലിന് ലഭിച്ച ജനപിന്തുണയെ തുടർന്നാണ് ‘മെൻ ടൂ’ പ്രചാരണവുമായി കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ ക്രിസ്പ് രംഗത്തെത്തിയത്. പരിപാടിയിൽ പങ്കെടുത്ത മുൻ ഫ്രഞ്ച് നയതന്ത്ര പ്രതിനിധി പാസ്‌ക്കൽ മസൂരിയർ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചുവെന്ന കേസിലാണ് അറസ്റ്റിലായത്. പിന്നീട് 2017-ൽ ബെംഗളൂരു സിറ്റി സിവിൽ കോടതി കുറ്റവിമുക്തനാക്കി. മലയാളിയായ ഭാര്യയാണ് ഇദ്ദേഹത്തിനെതിരെ പരാതി നൽകിയത്. ഇതേ തുടർന്ന് ജോലിയും നഷ്ടമായി. ഇപ്പോൾ മൂന്ന് കുട്ടികൾ ഭാര്യയോടൊപ്പമാണ് താമസിക്കുന്നത്. മീ ടൂവിനെ എതിർക്കുന്നതിനു വേണ്ടിയല്ല സ്ത്രീകളുടെ അതിക്രമത്തിനിടെ ശബ്ദം നഷ്ടമാകുന്ന പുരുഷന്മാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടിയാണ് മെൻ ടൂ പ്രതികരണമെന്ന് മസൂരിയർ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group