video
play-sharp-fill

മദ്യ ലഹരിയിൽ വീടിന് തീയിട്ട് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു; തീയിട്ടത് ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട ശേഷം: സംഭവം കൊല്ലത്ത്

മദ്യ ലഹരിയിൽ വീടിന് തീയിട്ട് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു; തീയിട്ടത് ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട ശേഷം: സംഭവം കൊല്ലത്ത്

Spread the love

കൊല്ലം: അഞ്ചലില്‍ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട ശേഷം വീടിന് തീയിട്ട് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. ഏരൂർ സ്വദേശി വിനോദാണ് വീടിന് തീകൊളുത്തി ആത്മഹത്യ ചെയ്തത്.

മദ്യ ലഹരിയിലായിരുന്നു വിനോദ് വീടിന് തീയിട്ടതും അതിന് ശേഷം ജീവനൊടുക്കിയതും. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ വീടിനുള്ളില്‍ വിനോദ് തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്.

വിനോദ് മദ്യപിച്ച്‌ വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത് പതിവായിരുന്നു. അയല്‍ക്കാരും ബന്ധുക്കളും നാട്ടുകാരും എല്ലാം ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ ദിവസവും വിനോദ് മദ്യപിച്ച്‌ വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. ഭാര്യ ലതയെ ആക്രമിച്ചിരുന്നു. ആക്രമണത്തില്‍ ഭാര്യയുടെ കൈക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ വിനോദ് എത്തിയതോടെ വീട്ടുകാർ പേടിച്ച്‌ പുറത്തിറങ്ങുകയായിരുന്നു. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് സ്ഥലത്തെത്തിയതോടെ വിനോദ് കതകടച്ചു പൂട്ടി. ശേഷമാണ് വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് തീകൊളുത്തിയത്. തീ നിയന്ത്രണ വിധേയമാക്കി പൊലീസ് അകത്തേക്ക് കടന്നതോടെയാണ് വിനോദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഏരൂർ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.