കൊല്ലത്തിനും എറണാകുളത്തിനും ഇടയില്‍ യാത്രക്കാര്‍ക്ക് പുതിയ പ്രതിസന്ധി; കോട്ടയം, ആലപ്പുഴ വഴിയുള്ള മെമു ട്രെയിനുകളില്‍ തിക്കും തിരക്കും കാരണം യാത്രക്കാർ കുഴഞ്ഞു വീഴുന്നു; ഞായറും തിങ്കളും അവസ്ഥ അതിരൂക്ഷം

Spread the love

കൊല്ലം: കൊല്ലത്ത് നിന്ന് എറണാകുളത്തേക്കുള്ള മെമു ട്രെയിനുകളില്‍ തിക്കും തിരക്കും കാരണം യാത്രക്കാർ കുഴഞ്ഞു വീഴുന്നു.

video
play-sharp-fill

അവധി കഴിഞ്ഞ് കൂടുതല്‍ പേർ മടങ്ങുന്ന ഞായർ, തിങ്കള്‍ ദിവസങ്ങളില്‍ അവസ്ഥ അതി രൂക്ഷമാണ്.

വിദ്യാർത്ഥികളും ജീവനക്കാരും കൂടുതല്‍ ആശ്രയിക്കുന്ന പാസഞ്ചർ ട്രെയിനുകളില്‍ രാവിലെയും വൈകിട്ടും മാത്രമാണ് കൂടുതല്‍ തിരക്ക്. എന്നാല്‍ കൊല്ലത്ത് നിന്ന് കോട്ടയം വഴിയും ആലപ്പുഴ വഴിയും എറണാകുളത്തേക്കുള്ള എല്ലാ മെമു സർവ്വീസുകളിലും ഒരേപോലെ തിരക്കാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റ് ട്രെയിനുകളെക്കാള്‍ കുറഞ്ഞ ടിക്കറ്റ് നിരക്കാണ് മെമുകളില്‍. തിരക്കിന്റെ കാരണവും അതുതന്നെ.

ദേശീയപാത നിർമ്മാണം നടക്കുന്നതിനാല്‍ ബസില്‍ ലക്ഷ്യസ്ഥാനങ്ങളില്‍ എത്താൻ കൂടുതല്‍ സമയമെടുക്കും. അതിനാല്‍ വലിയൊരു വിഭാഗം ബസ് യാത്രക്കാർ മെമുവിനെ ആശ്രയിക്കുന്നുണ്ട്. എക്സ്‌പ്രസ് ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ കുറഞ്ഞതും യാത്രക്കാർ കൂടുതലായി മെമുവിനെ ആശ്രയിക്കാൻ ഇടയാക്കുന്നുണ്ട്.