play-sharp-fill
യാത്ര ദുരിതത്തിന് ആശ്വാസം ; കേരളത്തിനു 2 പുതിയ മെമു ഈ മാസം  കൈമാറും

യാത്ര ദുരിതത്തിന് ആശ്വാസം ; കേരളത്തിനു 2 പുതിയ മെമു ഈ മാസം  കൈമാറും

സ്വന്തംലേഖകൻ

കൊച്ചി: യാത്രാ ദുരിതത്തിന് പരിഹാരം കണ്ടെത്താന്‍ കേരളത്തിനു ഇനി 2 പുതിയ മെയിന്‍ ലൈന്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് (മെമു) ട്രെയിനുകള്‍ കൂടി ലഭിക്കും. ഈ മാസം അവസാനത്തോടെ തിരുവനന്തപുരം ഡിവിഷനു കൈമാറുമെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയാണ് ട്രെയിനുകള്‍ നിര്‍മ്മിക്കുന്നത്.
നിലവില്‍ തിരുവനന്തപുരം ഡിവിഷനില്‍ മെമു സര്‍വീസുകള്‍ ഉണ്ടെങ്കിലും ഇത് പ്രതിദിന സര്‍വീസുകളെല്ലെന്നതാണ് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്. എന്നാല്‍ പുതിയ രണ്ട് മെമു ട്രെയിനുകള്‍ ലഭിക്കുന്നതിലൂടെ ഈ യാത്രാക്ലേശത്തിനു ഒരു പരിധി വരെ പരിഹാരമാകും. കൊല്ലം-കോട്ടയം, കൊല്ലം-തിരുവനന്തപുരം റൂട്ടിലാണ് മെമു ട്രെയിനുകള്‍ അനുവദിച്ചിരിക്കുന്നത്.
മെമു ട്രെയിനുകള്‍ എത്തുന്നതോടെ പിന്‍വലിക്കപ്പെടുന്ന പരാമ്പരാഗത പാസഞ്ചര്‍ ട്രെയിനുകളുടെ കോച്ചുകള്‍ നിലവിലുള്ള എക്‌സ്പ്രസ് ട്രെയിനുകളുടെ കോച്ചുകളുടെ എണ്ണം കൂട്ടാന്‍ ഉപയോഗിക്കും. 12 കോച്ചുകളാണ് പുതിയ മെമു ട്രെയിനില്‍ ഉണ്ടാകുക. പെട്ടെന്ന് വേഗം കൂട്ടാനും കുറക്കാനും സാധിക്കുന്നതാണ് മെമു ട്രെയിനുകളുടെ സവിശേഷത.