അധികൃതരുടെ പച്ചക്കൊടി; മെമുവിന് ഏറ്റുമാനൂരില്‍ സ്റ്റോപ്പ്.

Spread the love

 

സ്വന്തം ലേഖിക

ഏറ്റുമാനൂര്‍: എറണാകുളം-കായംകുളം-എറണാകുളം മെമു ട്രെയിനുകള്‍ക്ക് ഏറ്റുമാനൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ദീര്‍ഘകാല ആവശ്യം അംഗീകരിക്കപ്പെടാൻ വഴിതെളിയുന്നു.ഇതു സംബന്ധിച്ച്‌ തോമസ് ചാഴികാടൻ നല്‍കിയ കത്തിന് സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.എൻ. സിംഗ് നല്‍കിയ മറുപടിയിലാണ് ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന ഉറപ്പ് ലഭിച്ചത്.

രാവിലെ എറണാകുളത്തുനിന്നും കായംകുളത്തേക്കുള്ള മെമു 9.40ന് ഏറ്റുമാനൂരിലെത്തും. വൈകുന്നേരം 4.30ന് എറണാകുളത്തേക്കുള്ള ട്രെയിനും ഏറ്റുമാനൂരിലെത്തും. യൂണിവേഴ്സിറ്റി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ഈ ട്രെയിനുകള്‍ സൗകര്യമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂര്‍ ജനകീയ വികസന സമിതി ഉള്‍പ്പെടെ വിവിധ സംഘടനകളുടെ ദീര്‍ഘനാളത്തെ ആവശ്യമായിരുന്നു വിവിധ ട്രെയിനുകള്‍ക്ക് ഏറ്റുമാനൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നത്. വഞ്ചിനാട് എക്സ്പ്രസ് ഉള്‍പ്പെടെയുള്ള ചില ട്രെയിനുകള്‍ക്കുകൂടി ഏറ്റുമാനൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യമാണ് നിലനില്‍ക്കുന്നത്.