video
play-sharp-fill

ദിലീപിന് തിരിച്ചടി ; നടിയെ ആക്രമിച്ച കേസിൽ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് അതിജീവിതയ്ക്കു കൈമാറാൻ ഹൈക്കോടതി ഉത്തരവ് ; പകർപ്പ് വേണമെന്ന ദിലീപിന്റെ ആവശ്യം തള്ളി

ദിലീപിന് തിരിച്ചടി ; നടിയെ ആക്രമിച്ച കേസിൽ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് അതിജീവിതയ്ക്കു കൈമാറാൻ ഹൈക്കോടതി ഉത്തരവ് ; പകർപ്പ് വേണമെന്ന ദിലീപിന്റെ ആവശ്യം തള്ളി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന് തിരിച്ചടി. മെമ്മറി കാർഡ് ചോർന്നതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് അതിജീവിതയ്ക്കു കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടു.

പകർപ്പ് അതീജീവിതയ്ക്കു നൽകരുതെന്ന ദിലീപിന്റെ ആവശ്യം തള്ളിയാണ് ഹൈക്കോടതി നിർദ്ദേശം. പകർപ്പ് വേണമെന്ന ദിലീപിന്റെ ആവശ്യവും ഹൈക്കോടതി തള്ളി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുവെങ്കിലും അതിജീവിതയുടെ ആവശ്യം എറണാകുളം സെഷന്‍സ് കോടതി നേരത്തെ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.