video
play-sharp-fill
ഉന്നത ഐപിഎസ് ഉദ്യോഗസ്ഥന്റെ പാറമടയെന്ന് പറഞ്ഞ് കോട്ടയം ജില്ലയിലെ മേലുകാവിൽ അനധികൃത പാറ ഖനനം;  ജിഎസ്ടി വകുപ്പ്  രണ്ട് ടിപ്പറുകള്‍ പിടിച്ചെടുത്തു; ഐപിഎസുകാരന്റെ പേര് കേൾക്കുമ്പോൾ മുട്ട് വിറച്ച് ജിയോളജി വകുപ്പ്;  നാല് സെന്റിൽ വീട് വയ്ക്കാന്‍ ഭൂമി നിരപ്പാക്കുന്നതിനിടെ സൈറ്റില്‍ കയറി ലോറിയും ജെസിബിയും പിടിച്ചെടുത്ത റവന്യു അധികൃതർ   കോടികളുടെ  ഖനനം കാണുന്നില്ല

ഉന്നത ഐപിഎസ് ഉദ്യോഗസ്ഥന്റെ പാറമടയെന്ന് പറഞ്ഞ് കോട്ടയം ജില്ലയിലെ മേലുകാവിൽ അനധികൃത പാറ ഖനനം; ജിഎസ്ടി വകുപ്പ് രണ്ട് ടിപ്പറുകള്‍ പിടിച്ചെടുത്തു; ഐപിഎസുകാരന്റെ പേര് കേൾക്കുമ്പോൾ മുട്ട് വിറച്ച് ജിയോളജി വകുപ്പ്; നാല് സെന്റിൽ വീട് വയ്ക്കാന്‍ ഭൂമി നിരപ്പാക്കുന്നതിനിടെ സൈറ്റില്‍ കയറി ലോറിയും ജെസിബിയും പിടിച്ചെടുത്ത റവന്യു അധികൃതർ കോടികളുടെ ഖനനം കാണുന്നില്ല

സ്വന്തം ലേഖകൻ

പാലാ: പാസും ബില്ലുമില്ലാതെ മേലുകാവ് മേഖലയില്‍ നിന്നും അനധികൃതമായി പാറ ഖനനം ചെയ്ത് ലോറിയിൽ കടത്താന്‍ ശ്രമിക്കുന്നതിനിടെ രണ്ട് ടിപ്പറുകൾ ജിഎസ്‌ടി അധികൃതര്‍ പിടിച്ചെടുത്തു.

മേലുകാവിലെ മങ്കൊമ്പ് ഗ്രാനൈറ്റ്സിനെതിരെയാണ് ജിഎസ്ടി വിഭാഗത്തിന്റെ നടപടി. ഉന്നത ഭരണ സ്വാധീനമുള്ള വ്യക്തികളാണ് സ്ഥാപനത്തിനു പിന്നിലെന്ന് നേരത്തെ മുതല്‍ ആക്ഷേപമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിനംപ്രതി നൂറുകണക്കിന് ലോഡ് കല്ലാണ് ജില്ലയ്ക്കകത്തേയ്ക്കും പുറത്തേയ്ക്കും പോകുന്നുണ്ടെന്ന ആക്ഷേപത്തെ തുടര്‍ന്നായിരുന്നു ജിഎസ്‌ടി അധികൃതരുടെ പരിശോധന. തിങ്കളാഴ്ച രാവിലെ 10 മണിയോടെ മങ്കൊമ്പ് ഗ്രാനൈറ്റ്സിന്‍റെ രണ്ട് ടിപ്പറുകള്‍ ഫുള്‍ ലോ‍ഡ് സഹിതം ജിഎസ്‌ടി ഉദ്യോഗസ്ഥര്‍ പിടികൂടിയതായി വിവരം അറിയിച്ചിട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും കേസെടുക്കാന്‍ റവന്യൂ വകുപ്പും ജിയോളജി വിഭാഗവും തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്.

നാല് സെന്റിൽ വീട് വയ്ക്കാനായി ഭൂമി നിരപ്പാക്കുന്നതിനിടെ സൈറ്റില്‍ കയറി ലോറിയും ജെസിബിയും പിടികൂടിയ മിടുക്കരാണ് പാലായിലെ റവന്യു അധികൃതര്‍. മണ്ണ് കടത്താന്‍ നീക്കമുണ്ടെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പാലാ ടൗണില്‍ ഇങ്ങനൊരു നാടകം അരങ്ങേറിയത്.

എന്നാല്‍ ഇവരുടെയൊക്കെ അധികാര പരിധിക്കു മുകളില്‍ തന്നെയാണ് ഉന്നത സ്വാധീനത്തോടെ വേണ്ടപ്പെട്ടവരെയൊക്കെ കാണേണ്ടപോലെ കണ്ട് പാറ ഖനനവും ലോഡ് നീക്കവും അരങ്ങേറുന്നത്.

ഈ തട്ടിപ്പ് പിടികൂടി ജിയോളജിക്കല്‍ വിഭാഗത്തെ ഏല്‍പിച്ചിട്ടും നടപടിയെടുപ്പിക്കാന്‍ ജിഎസ്‌ടി ഉദ്യോഗസ്ഥര്‍ക്ക് മണിക്കൂറുകള്‍ വേണ്ടി വന്നു. കേസടുക്കാനായി കര്‍ശന നിലപാട് സ്വീകരിക്കേണ്ടി വന്നുവെന്നതാണ് റിപ്പോര്‍ട്ടുകള്‍.

ഉന്നത ഐപിഎസ് ഉദ്യോഗസ്ഥന്റെ പാറമടയെന്ന് പറഞ്ഞാണ് കോട്ടയം ജില്ലയിലെ മേലുകാവിൽ അനധികൃത പാറ പ്രവർത്തിക്കുന്നത്.
പ്രതിദിനം ഇരുനൂറിലധികം ലോഡ് കല്ലാണ് ഇവിടെ നിന്നും പൊട്ടിച്ച് കടത്തുന്നത്.

അനധികൃത പാറഖനനം കണ്ടിട്ടും ഉന്നത ഐപിഎസുകാരന്റെ പാറമടയെന്ന് കേട്ടതോടെ മുട്ട് വിറച്ച് നിൽക്കുകയാണ് ജിയോളജി വകുപ്പ്