video
play-sharp-fill

മേലുകാവിൽ പെൺകുട്ടിയെ രണ്ടു തവണ പീഡിപ്പിച്ചെന്ന കേസ്: പ്രതിയെ വെറുതെ വിട്ട് കോടതി ഉത്തരവ്; പ്രതിയെ വെറുതെ വിട്ടത് കുറ്റപത്രം സമർപ്പിച്ചതിലെ പോരായ്മ നിരത്തി

മേലുകാവിൽ പെൺകുട്ടിയെ രണ്ടു തവണ പീഡിപ്പിച്ചെന്ന കേസ്: പ്രതിയെ വെറുതെ വിട്ട് കോടതി ഉത്തരവ്; പ്രതിയെ വെറുതെ വിട്ടത് കുറ്റപത്രം സമർപ്പിച്ചതിലെ പോരായ്മ നിരത്തി

Spread the love

തേർഡ് ഐ ബ്യൂറോ

പാലാ: മേലുകാവിൽ രണ്ടു തവണ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വിട്ടയച്ചു. പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി പ്രതിഭാഗം നിരത്തിയ വാദങ്ങൾ അംഗീകരിച്ചാണ് കോടതി പ്രതിയെ വിട്ടയച്ചത്. മേലുകാവ് സ്വദേശിയായ കുഞ്ഞപ്പനെയാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി നാല് ജഡ്ജി വെറുതെ വിട്ടത്.

2017 ലായിരുന്നു കേസിനാസ്പദമായ സംഭവം. കുഞ്ഞപ്പൻ ഇയാളുടെ കടയിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചതായും, പിന്നീട് മറ്റൊരു സ്ഥലത്തു വച്ചും പെൺകുട്ടിയെ പീഡിപ്പിച്ചതായായിരുന്നു പ്രോസിക്യൂഷൻ കേസ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് രണ്ടു തവണയാണ് കുറ്റപത്രം സമർപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിലെ പോരായ്മ അടക്കം ചൂണ്ടിക്കാട്ടി പ്രതിഭാഗം അഭിഭാഷകൻ അഡ്വ.വിവേക് മാത്യു വർക്കി കോടതിയിൽ വാദിക്കുകയായിരുന്നു. ഈ വാദം അംഗീകരിച്ചാണ് കോടതി പ്രതിയെ വിട്ടയച്ചത്. കേസിലെ രണ്ടാം പ്രതിയായ കുഞ്ഞപ്പനെ വിചാരണ കൂടാതെയാണ് കോടതി വിട്ടയച്ചത്.