മേലുകാവിൽ വീടുകയറി ആക്രമണം; വാഹനങ്ങൾ തല്ലി തകർക്കുകയും തീ വെക്കുകയും ചെയ്ത പ്രതികൾ പൊലീസ് പിടിയിൽ; അറസ്റ്റിലായവർ കൊലപാതകമടക്കം മറ്റു നിരവധി കേസുകളിലും പ്രതികൾ

Spread the love

സ്വന്തം ലേഖിക

മേലുകാവ്: മേലുകാവിൽ വീട് കയറി ആക്രമിക്കുകയും വാഹനങ്ങൾ തല്ലി തകർക്കുകയും തീ വെക്കുകയും ചെയ്ത പ്രതികൾ പൊലീസ് പിടിയിൽ.

കോട്ടയം പൂവരണി കാഞ്ഞിരത്തിങ്കൽ വീട്ടിൽ ജോർജ് മകൻ ജിജോ ജോർജ് (37) അതിരമ്പുഴ അമ്പലത്തറ മാഞ്ചുവട്ടിൽ വീട്ടിൽ രാജപ്പൻ മകൻ സുധിമിൻ രാജ് (22), ഇടുക്കി മുതലക്കോടം ഭാഗത്ത് അന്തീനാട്ട് വീട്ടിൽ നാസർ മകൻ അഫ്സൽ(23) എന്നിവരെയാണ് പൊലീസ് അറ്റസ്റ്റ് ചെയ്തത്. മേലുക്കാവ് പാറശ്ശേരിയിൽ വീട്ടിൽ
‘സാജൻ സാമുവലിന്റെ
വീടാണ് പ്രതികൾ ആക്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘സാജൻ സാമുവലിന്റെ
മകനോടുള്ള വിരോധം മൂലമാണ് ഇവർ വീട്ടിൽ കയറി ആക്രമണം നടത്തിയത്. ആക്രമണത്തിനുശേഷം പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.

ജിജോ ജോർജ്ജിന് തൊടുപുഴ, കൊരട്ടി, പോത്താനിക്കാട്, കാഞ്ഞാർ, കുന്നത്തുനാട്, വാഴക്കുളം, മൂവാറ്റുപുഴ, കോതമംഗലം എന്നീ സ്റ്റേഷനുകളിലും, അഫ്സലിന് തൊടുപുഴ, മുവാറ്റുപുഴ, കരിമണ്ണൂർ എന്നീ സ്റ്റേഷനുകളിലും, സുധിമിന് രാജിന് ഏറ്റുമാനൂർ കുറവിലങ്ങാട് എന്നീ സ്റ്റേഷനുകളിലുമായി കൊേപാതകമടക്കം നിരവധി കേസുകളാണ് നിലവിലുള്ളത്. പ്രതികളുടെ മുൻ കാല കേസുകളുടെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തൽ ജാമ്യം റദ്ദാക്കൽ പോലുള്ള ശിക്ഷാനടപടികൾ പരിഗണിക്കുകയും കേസിൽ ഉൾപ്പെട്ട കൂടുതൽ പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർ ജിതമാക്കിയതായും പ്രതികളെ ഉടൻ പിടികൂടുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

പാലാ ഡിവൈഎസ്പി ഗിരീഷ് പി സാരഥി, മേലുകാവ് എസ്എച്ച്ഒ രഞ്ജിത്ത് കെ വിശ്വനാഥ്, എസ് ഐ മാരായ ഗോപകുമാർ, തോമസ്,അജിത്ത് പൊലീസുദ്യോഗസ്ഥരായ വിപിൻ, അനൂപ് ജോബി, ശ്രാവൺ ശ്യാം ബൈജു, ശരത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.