മേലുകാവ് പഞ്ചായത്ത് വികസന സദസ് ഇന്ന് ;ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യും

Spread the love

കോട്ടയം: മേലുകാവ് ഗ്രാമപഞ്ചായത്തിലെ വികസന സദസ് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മേലുകാവ് ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യും.

video
play-sharp-fill

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി ജോസഫ് അദ്ധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.എസ്.അനുസചേതനൻ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കും. ജോസുകുട്ടി വട്ടക്കാവുങ്കൽ പദ്ധതി വികസന പ്രവർത്തന അവലോകനം ചെയ്യും.

ജെറ്റോ ജോസ്, കെ.ആർ. അനുരാഗ്, ബിൻസി ടോമി, പ്രസന്ന സോമൻ, ഷൈനി ബേബി, ഷീബാമോൾ ജോസഫ്, അലക്‌സ് ടി.ജോസഫ്, അഖില മോഹൻ, ബിജു സോമൻ, തോമസ് സി. വടക്കേൽ, ഡെൻസി ബിജു എന്നിവർ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group