
സ്വന്തം ലേഖിക
കോട്ടയം: ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിന്റെ റൂഫ് മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
മേലുകാവ് മറ്റം കറുത്തേടത്ത് വീട്ടിൽ തങ്കപ്പൻ മകൻ ദിനേഷ് (52) എന്നയാളെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം മേലുകാവ് ടൗണിൽ പ്രവർത്തിക്കുന്ന ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിന്റെ ഷെയ്ഡ് റൂഫ് മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസത്തെ മഴയത്തും കാറ്റത്തും ഷെയ്ഡ് റൂഫ് താഴെ വീണിരുന്നു. ഇതാണ് ഇയാൾ മോഷ്ടിച്ചുകൊണ്ട് പോയത്. പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മോഷ്ടാവിനെ പിടികൂടുകയുമായിരുന്നു. ഇയാൾ റൂഫ് വിറ്റ കടയിൽ നിന്നും പോലീസ് മോഷണ മുതൽ കണ്ടെടുക്കുകയും ചെയ്തു.
മേലുകാവ് സ്റ്റേഷൻ എസ്.എച്ച്.ഓ രഞ്ജിത്ത് കെ വിശ്വനാഥ്, എസ്.ഐ നാസർ,എ.എസ്.ഐ രമാ വേലായുധൻ,സി.പി.ഓ മാരായ അനൂപ്, നിസാം എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.