play-sharp-fill
21 ദിവസത്തെ പൂജ ചെയ്താല്‍ നവരത്‌നമോതിരത്തിന് ഐശ്വര്യം വർദ്ധിക്കുമെന്ന്  വിശ്വസിപ്പിച്ചു; ഇരുപത്തിഒന്നാം ദിവസം ഒന്നരലക്ഷം രൂപ വിലയുള്ള മോതിരം തിരികെ വാങ്ങാനെത്തിയപ്പോള്‍ കിട്ടിയത് പൂവും ചന്ദനവും മാത്രം; ചോദ്യം ചെയ്യലില്‍ മോതിരം പണയം വെച്ചെന്ന് ശാന്തിക്കാരൻ; പ്രവാസിയുടെ മോതിരം അടിച്ചുമാറ്റിയത് തിരുമൂഴിക്കുളം ക്ഷേത്രത്തിലെ മേല്‍ശാന്തി കെ.പി.വിനീഷ്;  ക്ഷേത്രത്തിലെ വിഗ്രഹം ഒറിജിനലാണോ എന്ന് പരിശോധിക്കണമെന്ന് ഭക്തർ

കോട്ടയം: പ്രവാസി മലയാളി കുടുംബം പൂജിക്കാൻ ഏല്‍പ്പിച്ച നവരത്‌നമോതിരം പണയം വെച്ച്‌ കാശ് വാങ്ങിയ മേല്‍ശാന്തിയെ തിരുവിതാംകൂർ ദേവസ്വം ബോർഡ് സസ്‌പെൻഡ് ചെയ്തു.

ഒന്നര ലക്ഷം രൂപയുടെ നവരത്‌നമോതിരം തട്ടിയെടുത്ത തിരുമൂഴിക്കുളം ദേവസ്വം മേല്‍ശാന്തി കെ.പി.വിനീഷിനെയാണു സസ്‌പെൻഡ് ചെയ്തത്. മോതിരം നഷ്ടപ്പെട്ടവർ പരാതിയുമായി ദേവസ്വത്തെ സമീപിച്ചതോടെ ആഴ്ചകള്‍ക്കു ശേഷം മോതിരം തിരികെ നല്‍കിയെങ്കിലും ദേവസ്വത്തിന്റെയും വിജിലൻസിന്റെയും അന്വേഷണം തുടരുകയാണ്.

വൈക്കം ഡപ്യൂട്ടി കമ്മിഷണർ ഓഫിസിന്റെ പരിധിയിലുള്ളതാണ് തിരുമൂഴിക്കുളം ക്ഷേത്രം. പ്രവാസി മലയാളിയായ യുവാവാണ് തട്ടിപ്പിന് ഇരയായത്. 21 ദിവസത്തെ പൂജ ചെയ്താല്‍ നവരത്‌ന മോതിരം കൂടുതല്‍ ഉത്തമമാകുമെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേല്‍ശാന്തിയുടെ വാക്കു വിശ്വസിച്ച് ദുബായില്‍ ജോലി നോക്കുന്ന പറവൂർ സ്വദേശിയും കുടുംബവുമാണു മോതിരം മേല്‍ശാന്തിയെ ഏല്‍പിച്ചത്. 21 ദിവസങ്ങള്‍ക്ക് ശേഷം ഇവർ മോതിരം തിരികെ വാങ്ങാനെത്തി. എന്നാല്‍ പട്ടില്‍ പൊതിഞ്ഞു കിട്ടിയതാവട്ടെ പൂജകളുടെ പൂവും ചന്ദനവും മാത്രമാണ്.

മോതിരത്തെ കുറിച്ച്‌ ചോദിച്ചപ്പോള്‍ മോതിരം കൈമോശം വന്നെന്ന് മേല്‍ശാന്തി പറഞ്ഞു.
ഇതോടെയാണ് പ്രവാസിയും കുടുംബവും ദേവസ്വം കമ്മിഷണർക്കു പരാതി നല്‍കിയത്. ദേവസ്വം ഇടപെട്ടതോടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മോതിരം പണയം വച്ചെന്ന് മേല്‍ശാന്തി സമ്മതിച്ചു.

ഇതോടെ ദിവസങ്ങള്‍ക്ക് ശേഷം മേല്‍ശാന്തി മോതിരം തിരികെ നല്‍കി. എന്നാല്‍ വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം കമ്മിഷണറുടെ ഉത്തരവു പ്രകാരം മേൽശാന്തിയെ സസ്പെൻഡ് ചെയ്യുകയായിരുന്നു

ഇതേ സമയം മോതിരം രസീത് എഴുതി ക്ഷേത്രത്തില്‍ ഏല്‍പിച്ചതല്ലെന്നും മേല്‍ശാന്തിയുമായി വഴിപാടുകാർ നേരിട്ട് ഇടപാട് നടത്തുകയായിരുന്നുവെന്നുമാണു തിരുമൂഴിക്കുളം ദേവസ്വം അധികൃതർ പറഞ്ഞതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് എസ്‌ഐ എസ്.വി.ബിജു പറഞ്ഞു.

ഇതോടെ ക്ഷേത്രത്തിലെ വിഗ്രഹം ഉൾപ്പെടെയുള്ള വസ്തുവകകൾ ഒറിജിനലാണോ എന്ന് പരിശോധിക്കണമെന്ന ആവശ്യമായി ഭക്തരും രംഗത്തെത്തി