പാലാരിവട്ടം മേൽപ്പാലം അഴിമതി ; ഉന്നത രാഷ്ട്രീയ നേതാക്കൾക്കും പങ്കുണ്ടെന്ന് വിജിലൻസ്
സ്വന്തം ലേഖിക
കൊച്ചി: പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്ന് വിജിലൻസ്. പാലം നിർമാണ കരാറുകാരനായ ആർ.ഡി.എസ് പ്രൊജക്ട്‌സ് എം.ഡി സുമിത് ഗോയലിൻറെ ജാമ്യാപേക്ഷയെ എതിർത്ത് ഹൈകോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഉന്നത രാഷ്ട്രീയ നേതാക്കൾക്ക് ബന്ധമുണ്ടെന്ന് അറിയിച്ചത്. സുമിത് ഗോയൽ ഉൾപ്പടെ കേസിലെ നാല് പ്രതികളുടെ ജാമ്യാപേക്ഷയിലാണ് ഹൈകോടതി വിജിലൻസിൻറെ റിപ്പോർട്ട് തേടിയത്.
നേതാക്കൾ ആരെല്ലാമാണെന്ന് സുമിത് ഗോയലിന് അറിയാം. എന്നാൽ, പേരുകൾ വെളിപ്പെടുത്താൻ ഗോയൽ ഭയക്കുകയാണെന്നും വിജിലൻസ് ഹൈകോടതിയെ അറിയിച്ചു. പ്രതികൾക്ക് ജാമ്യം നൽകരുതെന്നും കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും വിജിലൻസ് അറിയിച്ചു. പ്രതികളുടെ ജാമ്യാപേക്ഷ ഹൈകോടതിനാളെപരിഗണിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസിലെ ഒന്നാം പ്രതിയാണ് സുമിത് ഗോയൽ. പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ. സൂരജ്, കിറ്റ്കോ മുൻ എം.ഡി ബെന്നി പോൾ, ആർ.ബി.ഡി.സി.കെ മുൻ അഡീഷനൽ മാനേജർ എം.ടി. തങ്കച്ചൻ എന്നിവരാണ് മറ്റ് പ്രതികൾ.
പാലാരിവട്ടം പാലം നിർമാണഅഴിമതി കേസിൽമുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ നേരത്തെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിൻറെ കാലത്താണ് ദേശീയപാത വിഭാഗത്തെ ഒഴിവാക്കി റോഡ്‌സ് ആൻഡ്ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപറേഷന് (ആർ.ബി.ഡി.സി.കെ) പാലത്തിൻറെ നിർമാണ ചുമതല നൽകിയത്.