മെലോഡിയസംഗീത കൂട്ടായ്മ നാളെ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ: എം.ജി.ശ്രീകുമാറിന്റെ ഗാനസന്ധ്യയുംഉണ്ടാകും.

Spread the love

 

സ്വന്തം ലേഖകൻ
കോട്ടയം: ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് മെലോഡിയസംഗീത കൂട്ടായ്മ നാളെ കോട്ടയത്ത് നടക്കും. വൈകുന്നേരം 6 – ന് മാമ്മൻ മാപ്പിള ഹാളിലാണ് പരിപാടി. പ്രശസ്ത പിന്നണി ഗായകൻ എം.ജി.ശ്രീകുമാറിന്റെ ഗാനസന്ധ്യയും ഇതോടൊപ്പം നടക്കും.

മർത്തോമ്മ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിക്കും. ചാണ്ടി ഉമ്മൻ എം എൽ എ, ചലച്ചിത്ര സംവിധായകൻ ബ്ലസി .സിനിമാ താരം ആശാ ശരത് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

പ്രവേശനം സൗജന്യം. ഉമ്മൻ ചാണ്ടിയുടെ മകളും ഗായികയുമായ മറിയ ഉമ്മൻ ആണ് മെലോഡിയയെ നയിക്കുന്നത്. തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന മെലോഡിയ ആദ്യമായാണ് കോട്ടയത്ത് സംഗീത പരിപാടി അവതരിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group