play-sharp-fill
ഈരാറ്റുപേട്ട മേലമ്പാറ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സിപിഐ നേതൃത്വം നൽകിയ സഹകരണ ജനാധിപത്യ മുന്നണി  വിജയിച്ചു ; സിപിഎം നേതൃത്വം നൽകിയ പാനൽ തകർന്നടിഞ്ഞു

ഈരാറ്റുപേട്ട മേലമ്പാറ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സിപിഐ നേതൃത്വം നൽകിയ സഹകരണ ജനാധിപത്യ മുന്നണി  വിജയിച്ചു ; സിപിഎം നേതൃത്വം നൽകിയ പാനൽ തകർന്നടിഞ്ഞു

ഈരാറ്റുപേട്ട :  മേലമ്പാറ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സിപിഐ നേതൃത്വം നൽകിയ സഹകരണ ജനാധിപത്യ മുന്നണി  വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു.

സഹകരണ ജനാധിപത്യ മുന്നണി പാനലിൽ മത്സരിച്ച പതിനൊന്ന് പേരും വിജയിച്ചു. ഇടതു പക്ഷ ജനാധിപത്യ മുന്നണിയിലെ ഘടക കക്ഷികൾ ചേരി തിരിഞ്ഞു മത്സരിച്ചെന്നതായിരുന്നു ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത.

കഴിഞ്ഞ തവണ രണ്ട് സീറ്റികളിൽ മത്സരിച്ച സിപിഐ(എം) ഇത്തവണ ആറ് സീറ്റുകളിൽ അവകാശ വാദമുന്നയിച്ചതാണ് ഇടതു പക്ഷ ഐക്യം തകരാൻ കാരണം. ഇതിനെ സിപിഐ ശക്തിയുക്തം എതിർക്കുകയും കേരളാ കോൺഗ്രസ് എമ്മും മറ്റു പൊതു സ്വതന്ത്രരെയും കൂട്ടി മത്സരിപ്പിയ്ക്കുകയുമായിരുന്നു.കേരളാ കോൺഗ്രസ് എമ്മിൻ്റെ രണ്ടു പേരും വിജയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിൽ ആകെയും സമീപപ്രദേശങ്ങളിലും സഹകരണ മേഖലയിൽ വ്യാപകമായ പ്രതിസന്ധികളും പേരുദോഷങ്ങളും ഗുരുതരമായ വീഴ്ചകളും ഉണ്ടായപ്പോൾ താരതമ്യേന യാതൊരു ക്രമക്കേടുകളും ഉണ്ടാകാതെ കഴിഞ്ഞ 40 വർഷ കാലങ്ങളിലായി തുടർന്നുവരുന്ന ബാങ്ക് ഭരണസമിതിയുടെ തുടർച്ചയായിട്ടാണ് നിലവിലെ പാനൽ മത്സരിച്ചതും വൻവിജയം നേടിയതും. കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പ് ഏറെ പഴി കേട്ടിരുന്നെങ്കിലും പിൻമാറാൻ അവർ തയ്യാറായിരുന്നില്ല. മാണി ഗ്രൂപ്പിന്റെ യുവജന നേതാവായ അവറാച്ചൻ ചൊവ്വാറ്റുകുന്നേലും വിജയിച്ചവരിൽ ഉൾപ്പെടും.

 

നാളുകളായി സിപിഎം ഉൾപ്പെടുന്ന ഭരണസമിതിയായിരുന്നു ഈ ബാങ്ക് ഭരണത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ട് ഒറ്റയ്ക്കാണ് സിപിഎം മത്സരിച്ചത്.

സിപിഎം ൻ്റെ ഏരിയാ കമ്മിറ്റി മെമ്പർ ഉൾപ്പെടെയുള്ളവർ പരാജിതരായി. വ്യാപകമായ കള്ള പ്രചരണങ്ങളെ അതിജീവിച്ചാണ് സഹകരണ ജനാധിപത്യമുന്നണി പാനൽ വിജയിച്ചത്.40 വർഷമായി ബാങ്ക് കട്ട് മുടിപ്പിച്ചു എന്നായിരുന്നു സിപിഎം പത്രസമ്മേളനത്തിലടക്കം ഉന്നയിച്ചിരുന്നത് , സഹകരിക്കുകയും സഹായിക്കുകയും ചെയ്‌ത മുഴുവൻ ആളുകളോടും ഇലക്ഷൻ കമ്മറ്റി ഭാരവാഹികളായ അഡ്വക്കേറ്റ് അബ്രഹാം മാത്യുവും കെ ശ്രീകുമാറും നന്ദി അറിയിച്ചു.