video
play-sharp-fill

ജൂനിയർ ചീരു എത്തി..! നടി മേഘ്‌ന രാജ് അമ്മയായി ; ധ്രുവ് സർജയ്‌ക്കൊപ്പമുള്ള കുഞ്ഞിന്റെ ആദ്യചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ

ജൂനിയർ ചീരു എത്തി..! നടി മേഘ്‌ന രാജ് അമ്മയായി ; ധ്രുവ് സർജയ്‌ക്കൊപ്പമുള്ള കുഞ്ഞിന്റെ ആദ്യചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ

Spread the love

സ്വന്തം ലേഖകൻ

ചെന്നെ: മലയാളികളുടെ പ്രിയതാരമായ മേഘ്‌ന രാജ് അമ്മയായി. ഇക്കഴിഞ്ഞ ജൂണിലായിരുന്നു മേഘ്‌നയുടെ ഭർത്താവായ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം സംഭവിച്ചത്. ഇത് സിനിമാ ലോകത്തെയും ആരാധകരെയും ഏറെ ഞെട്ടലിൽ ആക്കിയിരുന്നു.

ഇപ്പോഴിതാ ആരാധകരെ സന്തോഷത്തിലാക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത് മേഘ്‌ന രാജിനും ചിരഞ്ജീവിക്കും ആൺ കുഞ്ഞ് ജനിച്ചു.വ്യാഴാഴ്ച രാവിലെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിരഞ്ജീവി സർജയുടെ മരണത്തിന് പിന്നാലെ വീട്ടിലെ പുതിയ അതിഥിക്കായി കാത്തിരിക്കുകയായിരുന്നു സർജ കുടുംബത്തിലെ ഓരോരുത്തരും.ചിരുവിന്റെ അകാല മരണം നൽകിയ കടുത്ത വേദനയിലും ചിരുവിനെ കുഞ്ഞിനെ വരവേൽക്കാൻ വലിയ ആഘോഷങ്ങളാണ് വീട്ടിൽ ഒരുക്കിയത്.

ചേട്ടനും അനിയനും എന്നതിനപ്പുറം അടുത്ത സുഹൃത്തുക്കൾ കൂടിയായിരുന്നു ധ്രുവ് സർജയും ചിരുവും. ഇപ്പോഴും ചിരുവിന്റെ വേർപാടിൽ നിന്നു ധ്രുവ് മുക്തനായിട്ടില്ല.

ചിരുവിന്റെ അസാന്നിധ്യത്തിൽ വലിയ ആഘോഷമായാണ് മേഘനയുടെ ബേബി ഷവർ ചടങ്ങുകൾ സർജ കുടുംബം നടത്തിയത്. ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.