പഠിക്കാൻ ഫീസിനായി ബസ് കണ്ടക്ടറായി പാട്ടുകാരിയായി: ഇപ്പോൾ നിരവധി സംഘടനകളുടെ ഭാരവാഹി, ജനപ്രതിനിധി:ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേഖല ജോസഫിനെ തേടി ബഹുമുഖ പുരസ്കാരവും
തിരുവനന്തപുരം: സംസ്ഥാന മദ്യവർജ്ജന സമിതിയുടെ യുവജന വിഭാഗമായ ഫ്രീഡം ഫിഫ്റ്റി കൾച്ചറൽ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് ജെ മുഹമ്മദ് റാഫി അനുസ്മരണവും അധ്യാപക സാഹിത്യ പുരസ്‌ക്കാരവും വിതരണം ചെയ്തു.
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം മേഖല ജോസഫിനു കവി കാര്യവട്ടം ശ്രീകണ്ഠം നായരിൽ നിന്നും വിവിധ രംഗത്തെ കഴിവുകൾ തെളിയിക്കുന്ന ബഹു മുഖ പ്രതിഭ പുരസ്‌ക്കാരവും,
വിവിധ രംഗത്തെ പ്രവർത്തനങ്ങൾ പരിഗണിച്ചു ഫ്രീഡം ഫിഫ്റ്റി നൽകുന്ന ജെ മുഹമ്മദ് റാഫി പുരസ്‌കാരവും ബാലവകാശ കമ്മീഷൻ അംഗം ഡോ. എഫ് വിൽസൺ സമ്മാനിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മേഘല ജോസഫ്
2012 യൂണിവേഴ്‌സിറ്റി ബിഎഡ് കോളേജ് കലാതിലകം, 2013-17ബസ് കണ്ടക്ടർ , മാന്നാനം സൻ്റ് ജോസഫ് ട്രെയിനിംഗ് കോളേജിൽ എം.എഡ് പഠന ഫീസ് നൽകുവാൻ വേണ്ടി നാടൻ പാട്ട്, കരോക്കെ ഗ്രൂപ്പുകളിൽ പാട്ടുകാരി.
നിലവിൽ കോട്ടയം മ്യൂസിക് ബീറ്റ്സ്,, അയ്മനം റിതം ബീറ്റ്സ്, എസ്എം കുമരകം, മാണിക്കം പെണ്ണ് നാടൻ പാട്ട്, വാനമ്പാടി തുടങ്ങിയ ഗ്രൂപ്പുകളിലെ ഗായിക. ഗവ:വൊക്കേഷണൽ ഹയർസെക്കണ്ടറിസ്കൂളിൽ 4 വർഷംഅധ്യാപിക.
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആകുന്നതിന് മുമ്പ് ഐ ആർ റ്റി സി കോർഡിനേറ്ററായി തിരുവാർപ്പ്, കുമരകം എന്നീപഞ്ചായത്തുകളിൽ ജാേലി.വനിതാ സാഹിതി വൈസ് പ്രസിഡന്റ്, മഹിളാ അസോസിയേഷൻ കുമരകം ( എസ്) മേഖല പ്രസിഡന്റ്, ശാസ്ത്ര സാഹിത്യ
പരിഷത്തിന്റെ മേഖല കമ്മറ്റി അംഗം,യുവതി ക്ലബ്ബ് സെക്രട്ടറി.പുരോഗമന കലാ സാഹിത്യ സംഘം ഏരിയ കമ്മറ്റി അംഗം.315കുമരകം, കെഎപിസിഒഎസ് എന്നി കോപ്പറേറ്റീവ് ബാങ്കിന്റെ ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.