video
play-sharp-fill
ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവും :റോഡുകളും പാലങ്ങളും തകർന്നു

ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവും :റോഡുകളും പാലങ്ങളും തകർന്നു

 

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവും.

ഗംഗാനദിയില്‍ ജലനിരപ്പ് ഉയർന്നത് ഗംഗോത്രിയില്‍ ഒട്ടേറെ ആശ്രമങ്ങളില്‍ വെള്ളം കയറാൻ കാരണമായി.

കൃഷിയിടങ്ങളില്‍ വെള്ളംകയറി വൻ നാശനഷ്ടമുണ്ടായതായാണു റിപ്പോർട്ട്. ആളുകളെ വേഗത്തില്‍ മാറ്റിപ്പാർപ്പിച്ചതിനാല്‍ വൻ ദുരന്തം ഒഴിവായെന്ന് അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹരിദ്വാറിലും ഋഷികേശിലും ഗംഗാനദി അപകടകരമായ നിലയിലാണ് ഒഴുകുന്നത്.

ഡെറാഡൂണ്‍, പിത്തോർഗഡ്, ബാഗേശ്വർ എന്നിവിടങ്ങളില്‍ സ്കൂളുകള്‍ക്ക് അവധിയാണ്. മേഖലയില്‍ ഓറഞ്ച്

അലർട്ട് പ്രഖ്യാപിച്ചു. നിരവധിയിടങ്ങളില്‍ റോഡുകള്‍ ഒഴുകിപ്പോവുകയും പാലങ്ങള്‍ തകരുകയും ചെയ്തിട്ടുണ്ട്.