
പണ്ട് നിരവധി കഷ്ടപ്പാടുകളിലൂടെ സിനിമയിലെത്തിയവർ ഇന്ന് നിലനിൽക്കാൻ കഷ്ടപ്പെടുകയാണ്: തുറന്ന് പറച്ചിലുകളുമായി മെഗാസ്റ്റാർ മമ്മൂട്ടി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഒരുകാലത്ത് സിനിമയിൽ എത്താൽ കഷ്ടപ്പെട്ടവരെല്ലാം ഇന്ന് സിനിമയിൽ നിലനിൽക്കാൻ കഷ്ടപ്പെടുകയാണ്. മലയാള സിനിമാരംഗത്തെ തുറന്ന് പറച്ചിലുകളുമായി മെഗാസ്റ്റാർ മമ്മൂട്ടി. ചലചിത്ര സംവിധായകരുടെ കൂട്ടായ്മയായ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മമ്മൂട്ടി.്ഇന്ന് ഷോർട്ട് ഫിലിമുകളുടെ കാലമാണ്. ആർക്കും സിനിമയെടുക്കാം,പണ്ട് ഹ്രസ്വ ചിത്രങ്ങളെടുക്കുന്നത് വളരെ പ്രയാസകരമായിരുന്നു. ഇന്നത്തെ നിലയിലെത്താൽ ഒരു പാട് അലഞ്ഞും കഷ്ടപ്പെട്ടിട്ടുമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.
ഇപ്പോഴിതാ അത്തരം കഷ്ടപ്പാടിലൂടെ എത്തിയവർ സിനിമാ രംഗത്തെത്തിയത് നിലനിൽക്കാൻ കഷ്ടപ്പെടുകയാണ് . ഇപ്പോഴുള്ള തലമുറയ്ക്ക് എല്ലാം കൈയ്യെത്തും ദൂരത്ത് ലഭ്യമാണ്. വരാൻ പോകുന്ന തലമുറ നിലവിലുള്ള തലമുറയുടെ സിനിമകളെക്കുറിച്ച് മനസ്സിലാക്കികൊടുക്കാൽ ഇത്തരം ഫെസ്റ്റിവലുകൾ കൊണ്ട് സാധ്യമാകും എന്നും അദ്ദേഹം ചടങ്ങിൽ പറഞ്ഞു.341 ഷോർട്ട് ഫിലിമുകൾ മത്സരത്തിനുണ്ടായിരുന്നു. മികച്ച അൻപത് ചിത്രങ്ങളിൽ നിന്നാണ് ഏറ്റവും മികച്ച ഷോർട്ട് ഫിലിം അവസാനം തെരഞ്ഞെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വളരെ കഷ്ടപ്പെട്ട് മാത്രമേ സിനിമ രംഗത്തെ പിടിച്ചു നിൽക്കാൻ സാധിക്കുന്നു എന്നത് ഒരു പച്ചയായ സത്യം കൂടിയാണ്. ഇത്തരം കൈപ്പ് നിറഞ്ഞ അഭിനയ ജീവിതത്തിലൂടെ തന്നെയാണ് മമ്മൂട്ടിയും കടന്നു വന്നിട്ടുള്ളത,് മൂന്ന് പതിറ്റാണ്ടിലേറെയായി മലയാള സിനിമ അടക്കി വാഴുന്ന മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇന്നത്തെ ആ മെഗസ്റ്റാർ പദവി അലങ്കരിക്കുന്നതും നിരന്തരമായ പരിശ്രമത്തിലൂടെയാണ്.