മലയാളത്തിന്റെ അഭിമാനം ; 73-ാം പിറന്നാൾ നിറവിൽ മമ്മൂട്ടി ; പിറന്നാള്‍ ആഘോഷം ലളിതമായ ചടങ്ങുകളോടെ കൊച്ചിയിലെ വീട്ടില്‍ ; മെഗാസ്റ്റാർ മമ്മൂട്ടിക്ക് തേർഡ് ഐ ന്യൂസിന്റെ പിറന്നാൾ ആശംസകൾ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മലയാളത്തിന്റെ അഭിമാനം മമ്മൂട്ടിക്ക് ഇന്ന് 73ന്റെ നിറവ്. കൊച്ചിയിലെ വീട്ടില്‍ ഭാര്യ സുല്‍ഫത്ത്, മകൻ ദുല്‍ഖർ സല്‍മാൻ, മകള്‍ സുറുമി അടക്കമുള്ള കുടുംബാംഗങ്ങള്‍ ലളിതമായ പിറന്നാള്‍ ആഘോഷത്തിലുണ്ടാകും.

ഇക്കുറിയും പിറന്നാള്‍ കേക്ക് ഡിസൈൻ ചെയ്യുന്നത് മകള്‍ സുറുമിയാണ്. മമ്മൂട്ടി കമ്ബനി നിർമ്മിച്ച്‌ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന പുതിയചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇന്ന് അദ്ദേഹം പുറത്തുവിടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടി ഫാൻസ് ആൻഡ് വെല്‍ഫെയർ അസോസിയേഷൻ ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തില്‍ 17രാജ്യങ്ങളിലായി 30,000 പേർ രക്തദാനം നടത്തും. കഴിഞ്ഞ വർഷം കാല്‍ലക്ഷം പേർ രക്തം ദാനം ചെയ്തിരുന്നു.

മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് തേർഡ് ഐ ന്യൂസ്.